കണ്ണൂരിൽ വന്ദേ ഭാരത്തിന് നേരെ കല്ലേറ്; കോച്ചിന്റെ ചില്ല് തകര്‍ന്നു

വന്ദേ ഭാരത്തിന് നേരെ കല്ലേറ്.വടകരയ്ക്ക് അടുത്തുവച്ചാണ് കല്ലേറുണ്ടായത്. കാസര്‍കോട് നിന്നും തിരുവനന്തപുരത്തേക്ക് യാത്ര തിരിച്ച വന്ദേഭാരത് എക്‌സ്പ്ര്‌സിന് നേരെ തലശേരിക്കും മാഹിക്കും ഇടയില്‍ വച്ചാണ് കല്ലേറുണ്ടായത്. കല്ലേറില്‍ ട്രെയിനിന്റെ സി8 കോച്ചിന്റെ ചില്ല് തകര്‍ന്നു. യാത്രക്കാര്‍ക്ക് ആര്‍ക്കും പരിക്കില്ല. ശക്തമായ ഏറിനെ തുടര്‍ന്ന് ചില്ല് പൊട്ടി കോച്ചിന് അകത്തേക്ക് വീണതായി യാത്രക്കാര്‍ പറയുന്നു. പൊട്ടിയ ഗ്ലാസില്‍ താത്കാലികമായി സ്റ്റിക്കര്‍ ഒട്ടിച്ചാണ് ട്രെയിന്‍ യാത്ര തുടരുന്നത്. ട്രെയിനില്‍ ആര്‍പിഎഫ് സംഘം പരിശോധന നടത്തി.

Also Read: അതിദാരിദ്ര്യ നിർമാർജനം: കുട്ടികൾക്ക് സൗജന്യ യാത്രയും ഭക്ഷണവും, കുടുംബത്തിന് വരുമാനം, ഉന്നത വിദ്യാഭ്യാസ സ്കോളർഷിപ്പ്: ചരിത്ര പ്രഖ്യാപനങ്ങളുമായി സർക്കാർ

അതേസമയം, കണ്ണൂരില്‍ കഴിഞ്ഞ രണ്ടുദിവസങ്ങളിലായി ട്രെയിനിന് നേരെ കല്ലേറുണ്ടായിരുന്നു. തിങ്കളാഴ്ച നിസാമുദ്ദീനില്‍ നിന്ന് എറണാകുളത്തേക്കു പോകുകയായിരുന്ന തുരന്തോ എക്‌സ്പ്രസിനു നേരെ രാവിലെ പതിനൊന്ന് മണിയോടെയായിരുന്നു ആക്രമണം ഉണ്ടായത്. ഞായറാഴ്ച വൈകിട്ട് ഏഴിനും ഏഴരയ്ക്കും മധ്യേ കണ്ണൂരിലും കാസര്‍കോട്ടുമായി 3 ട്രെയിനുകള്‍ക്കു നേരെയുമായിരുന്നു കല്ലേറ്.

Also Read: കെഎസ്ആര്‍ടിസിയില്‍ അടുത്തയാ‍ഴ്ച ശമ്പളം നല്‍കും, അലവന്‍സും പരിഗണനയില്‍

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News