സ്ഥാനാര്‍ത്ഥി പ്രഖ്യാപനത്തിന് പിന്നാലെ കോലാപൂര്‍ കോണ്‍ഗ്രസ് ഓഫീസിന് നേരെ കല്ലേറ്; പാര്‍ട്ടി ചിഹ്നം വികൃതമാക്കി

മഹാരാഷ്ട്രയില്‍ സ്ഥാനാര്‍ത്ഥി പ്രഖ്യാപനത്തിന് പിന്നാലെ കോലാപൂര്‍ ജില്ല കോണ്‍ഗ്രസ് കമ്മിറ്റി ഓഫീസിന് നേരെ ശനിയാഴ്ച അര്‍ധരാത്രിയോടെ കല്ലേറ് നടന്നു. കോണ്‍ഗ്രസ് പാര്‍ട്ടി ചിഹ്നമായ കൈപ്പത്തി വികൃതമാക്കുകയും ചെയ്തിട്ടുണ്ട്.

ALSO READ: ഇതൊരൊന്നൊന്നര വരവായിരിക്കും; റോയല്‍ എന്‍ഫീല്‍ഡ് ബിയര്‍ 650 ടീസര്‍ വീഡിയോ പുറത്തുവിട്ട് കമ്പനി

കോലാപൂര്‍ നോര്‍ത്ത് ഈസ്റ്റ് സ്ഥാനാര്‍ത്ഥിയായി രാജേഷ് ലത്കാറിനെ പ്രഖ്യാപിച്ചതിന് മണിക്കൂറുകള്‍ ശേഷമാണ് ഈ സംഭവം ഉണ്ടായത്. സംഭവത്തിന് പിന്നില്‍ രാജേഷിന്റെ സ്ഥാനാര്‍ത്ഥിത്വത്തില്‍ അസംതൃപതിയുള്ള പാര്‍ട്ടിയിലെ തന്നെ ഒരു വിഭാഗമാണെന്നാണ് സംശയമുയരുന്നത്.

ALSO READ: JioHotstar.com ഡൊമെയ്ൻ തർക്കത്തിന് അന്ത്യം റിലയൻസിനു മുന്നിൽ കീഴടങ്ങി ആപ്പ് ഡവലപ്പർ

പ്രദേശത്ത് സംഘര്‍ഷാവസ്ഥ നിലനില്‍ക്കുന്നതിനാല്‍ പൊലീസിനെ വിന്യസിച്ചിരിക്കുകയാണ്.

അതേസമയം മഹാരാഷ്ട്ര നിയമസഭ തെരഞ്ഞെടുപ്പില്‍ സീറ്റ് വിഭജന ചര്‍ച്ചകളില്‍ തര്‍ക്കം രൂക്ഷമായി തുടരുന്നു. സമാജ് വാദി പാര്‍ട്ടി കൂടുതല്‍ സീറ്റ് ചോദിച്ചതോടെയാണ് ഇന്ത്യസഖ്യമായ മഹാവികാസ് അഗാഡിയില്‍ വിഭജന ചര്‍ച്ചകള്‍ വഴിമുട്ടിയത്.

ALSO READ: തൊട്ടിയാർ ജലവൈദ്യുത പദ്ധതിക്ക് പുനർജന്മം; നാളെ മുതൽ പ്രവർത്തനമാരംഭിക്കും

12 സീറ്റുകള്‍ വേണമെന്നായിരുന്നു സമാജ് വാദി പാര്‍ട്ടിയുടെ ആവശ്യം. മൂന്നു സീറ്റുകള്‍ നല്‍കാമെന്ന് മുന്നണിയില്‍ ധാരണയായെങ്കിലും അഞ്ചു സീറ്റെങ്കിലും നല്‍കിയില്ലെങ്കില്‍ 25 സീറ്റുകളില്‍ ഒറ്റക്ക് മല്‍സരിക്കുമെന്ന തീരുമാനത്തിലാണ് സമാജ് വാദി പാര്‍ട്ടി. കൂടുതല്‍ സീറ്റുവേണമെന്ന ശിവസേന ഉദ്ധവ് പക്ഷത്തിന്റെ സമ്മര്‍ദവും തലവേദനയാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News