ട്രെയിനുകള്‍ക്ക് നേരെ വീണ്ടും കല്ലേറ്

സംസ്ഥാനത്ത് ട്രെയിനുകള്‍ക്ക് നേരെ വീണ്ടും കല്ലേറ്. രാജധാനി എക്സ്പ്രസിനും വന്ദേഭാരത് എക്‌സ്പ്രസിനും നേരെയാണ് കല്ലേറുണ്ടായത്.

ഇന്ന് വൈകുന്നേരം 3.40 ഓടെയാണ് തിരുവനന്തപുരത്തേക്ക് പോവുകയായിരുന്ന രാജധാനി എക്സ്പ്രസിന് നേരെ കല്ലേറുണ്ടായത്. കോച്ചിന്റെ ഗ്ലാസ് പൊട്ടി. ആര്‍ക്കും പരിക്കില്ല. കാഞ്ഞങ്ങാട് റെയില്‍വേ സ്റ്റേഷനും കുശാല്‍ നഗര്‍ റെയില്‍വേ ഗേറ്റിനും ഇടയില്‍ വച്ചാണ് കല്ലേറുണ്ടായത്.

Also Read: പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പ്; മത്സരിക്കാൻ ഏഴുപേർ, കളം തെളിഞ്ഞു 

തിരുവനന്തപുരം ഭാഗത്തേക്ക് പോവുകയായിരുന്ന വന്ദേഭാരത് ട്രെയിനിന് മലപ്പുറം താനൂരിനും പരപ്പനങ്ങാടിക്കും ഇടയില്‍ വച്ചാണ് കല്ലേറ് ഉണ്ടായത്. ആര്‍ക്കും പരിക്കേറ്റില്ല. വന്ദേഭാരതിന്റെ ചില്ലിന് പൊട്ടല്‍ ഉണ്ടായി. സംഭവത്തില്‍ പൊലീസ് അന്വേഷണം തുടങ്ങി.

Also Read: കോഴിക്കോട് ഭർത്താവ് ഭാര്യയെ വെട്ടി പരുക്കേൽപ്പിച്ചു

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News