കഴിഞ്ഞ ചൊവ്വാഴ്ച പടന്നക്കാട് റെയില്‍ പാളത്തിലാണ് സംഭവം. ഏഴ് വയസ്സുള്ള രണ്ട് കുട്ടികൾ പാളത്തിൽ ചെറിയ ജെല്ലി കല്ല് വെക്കുകയായിരുന്നു. കുട്ടികളായതിനാൽ പൊലീസ് കേസുടുക്കാതെ വെറുതെ വിട്ടു. കല്ലിന് മുകളിലൂടെ ട്രെയിന്‍ കയറുമ്പോഴുള്ള ശബ്ദവും പുകയും കാണാൻ വേണ്ടിയാണ് കല്ലുവച്ചതെന്നാണ് കുട്ടികള്‍ പൊലീസിന് നല്‍കിയ മൊഴി. ജില്ലയിൽ ഇത്തരം സംഭവങ്ങൾ പതിവായിരിക്കുകയാണ്. ഒരു മാസത്തിനെതിരെ നാല് സംഭവങ്ങളാണ് ജില്ലയിൽ റിപ്പോർട്ട് ചെയ്തത്. ഇനിയും ഇത് തുടർന്നാൽ ശക്തമായ നടപടി സ്വീകരിക്കുമെന്ന് പൊലീസ് അറിയിച്ചു.
ALSO READ: ദില്ലിയില്‍ പതിനഞ്ചുകാരിയെ കൂട്ട ബലാത്സംഗത്തിന് ഇരയാക്കി ഓട്ടോറിക്ഷാ ഡ്രൈവര്‍മാര്‍
ഒരാഴ്ച മുമ്പ് ഇഖ്ബാല്‍ ഗേറ്റില്‍ റെയില്‍പാളത്തിൽ ചെറിയ കല്ലുകൾ വെച്ചത് ശ്രദ്ധയിൽപെട്ടതിനെത്തുടർന്ന് നടത്തിയ അന്വേഷണത്തിൽ പന്ത്രണ്ട് വയസുള്ള കുട്ടികളാണ് കല്ല് വെച്ചതെന്ന് കണ്ടെത്തിയിരുന്നു. ഇത്തരം പ്രവൃത്തികള്‍ ആവര്‍ത്തിച്ചാല്‍ കുട്ടികളാണെന്ന പരിഗണന നല്‍കില്ലെന്ന് പൊലീസ് മുന്നറിയിപ്പ് നൽകി. റെയില്‍പാളത്തിന് സമീപത്തുള്ള വീടുകളില്‍ ബോധവത്ക്കരണം നടത്തിയിട്ടും നിയമ ലംഘനങ്ങള്‍ ആവർത്തിക്കുകയാണ്. ഇത് ന്യായീകരിക്കാനാവില്ലെന്നും മാതാപിതാക്കൾ കുട്ടികളെ നിരീക്ഷിക്കണമെന്നും പൊലീസ് നിർദ്ദേശിച്ചു.
ALSO READ: ചാണ്ടി ഉമ്മനൊപ്പം ക്ഷേത്ര ദര്‍ശനം; യുവമോര്‍ച്ച നേതാവ് ആശാനാഥിനെതിരെ നടപടി
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here