കര്‍ണാടകയില്‍ വന്ദേഭാരത് ട്രെയിനിന് നേരെ കല്ലേറ്. ഇന്നലെ രാവിലെ ചിക്കമഗളൂരു ജില്ലയിലെ കടൂര്‍-ബിരൂര്‍ സെക്ഷനിടയില്‍ വെച്ചാണ് വന്ദേഭാരത് എക്സ്പ്രസിന് നേരെ അക്രമികള്‍ കല്ലെറിഞ്ഞത്. സംഭവത്തില്‍ ആര്‍പിഎഫ് അന്വേഷണം ആരംഭിച്ചു.
Also Read- ആദിവാസി യുവാവിന്റെ മുഖത്ത് മൂത്രമൊഴിച്ച സംഭവം; പ്രതിയുടെ അനധികൃത കെട്ടിടം പൊളിച്ചുനീക്കി സര്‍ക്കാര്‍
രാവിലെ 8.40 ന് കടൂര്‍-ബീരൂര്‍ സെക്ഷനുമിടയില്‍ ‘KM 207/500’ ല്‍ ട്രെയിന്‍ കടന്നുപോകുമ്പോഴാണ് സംഭവം. 43, 44 സീറ്റുകളിലെ സി5 കോച്ചിന്റെ ഗ്ലാസുകളിലും ഇസി-1 കോച്ച് ടോയ്ലറ്റിലുമാണ് കല്ലുകള്‍ പതിച്ചത്. സംഭവത്തെ തുടര്‍ന്ന് പുറത്തെ ഗ്ലാസിന് കേടുപാടുകള്‍ സംഭവിച്ചു. എന്നാല്‍, ആര്‍ക്കും പരുക്കേറ്റിട്ടില്ല. സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ച് ആര്‍പിഎഫ് അന്വേഷണം നടത്തുകയാണെന്നും സ്ഥലപരിശോധനയും നടക്കുന്നുണ്ടെന്നും റെയില്‍വേ ഉദ്യോഗസ്ഥന്‍ പറഞ്ഞു.
Also Read- ആണ്‍സുഹൃത്തിനെ കൊള്ളയടിച്ച ശേഷം നഗ്നനായി മര്‍ദിച്ച് റോഡില്‍ തള്ളി; യുവതിക്കെതിരെ കേസ്
സംസ്ഥാന തലസ്ഥാനത്തെ കര്‍ണാടകയുടെ വടക്കന്‍ ഭാഗത്തുള്ള ധാര്‍വാഡ് നഗരവുമായി ബന്ധിപ്പിക്കുന്ന വന്ദേഭാരത് ട്രെയിന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ജൂണ്‍ 27നാണ് ഫ്‌ളാഗ് ഓഫ് ചെയ്തത്. കര്‍ണാടകയിലെ രണ്ടാമത്തെ വന്ദേഭാരത് ട്രെയിനാണിത്.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here