എക്സ് എന്നത് ഉപയോക്താക്കൾക്ക് സൗജന്യമായി ട്വീറ്റ്‌സ് എന്നു വിളിക്കപ്പെടുന്ന മൊബൈൽ ഹ്രസ്വസന്ദേശങ്ങളുടെയത്ര ചെറിയ വാക്കുകളിലൂടെയുള്ള വിവരം പങ്കുവെയ്ക്കാനുള്ളതും മറ്റു ഉപയോക്താക്കൾ അപ്‌ഡേറ്റ് ചെയ്ത സന്ദേശങ്ങൾ വായിക്കുന്നതിനുമായി ഉപയോഗിക്കുന്ന ഒരു സോഷ്യൽ നെറ്റ്‌വർക്കിംഗ് മൈക്രോ ബ്ലോഗിംഗ് വെബ്‌സൈറ്റ് ആണ്. എക്സിൽ ഹാഷ്ടാഗുകൾ ഉപയോഗിക്കുന്നതിനെ പറ്റിയുള്ള ഇലോൺ മസ്കിന്റെ അഭിപ്രായമാണ് ഇപ്പോൾ ടെക് ലോകത്തെ ചർച്ചാ വിഷയം.
എക്സിൽ ഹാഷ്ടാഗുകൾ ഉപയോഗിക്കുന്നത് നിർത്താനുള്ള സമയമായെന്ന് സിഇഒ ഇലോൺ മസ്‌ക്. ഇത്തരത്തിൽ ഹാഷ്ടാഗുകൾ ഉപയോഗിക്കുന്നത് അനാവശ്യമാണെന്നും ഇത് ഒട്ടും ആകർഷകമല്ലെന്നുമാണ് ഇലോൺ മസ്കിന്റെ പ്രതികരണം.
Also read: സ്ത്രീകളെ തൊടുന്നോടാ..! സ്ത്രീകൾക്കെതിരായ അതിക്രമങ്ങൾ ചോദ്യം ചെയ്യുന്ന ‘വൈറ്റ് മാഫിയ’
ട്രെൻഡിംഗ് വിഷയങ്ങൾ കണ്ടെത്തുന്നതിനും പ്രത്യേക സംഭാഷണങ്ങളിൽ ഏർപ്പെടുന്നതിനും ഉപയോക്താക്കളെ സഹായിക്കുന്നതിനാണ് ഹാഷ്ടാഗുകൾ ഉപയോഗിക്കുന്നത്. ഇത് കാലഹരണപ്പെട്ടുവെന്നാണ് ഇപ്പോഴ്‍ പലരുടേയും അഭിപ്രായം.
ബ്രേക്കിംഗ് ന്യൂസുകളോ വൈറൽ ട്രെൻഡുകളോ പ്രധാന ചർച്ചകളോ എന്തും ആകട്ടെ ഹാഷ്ടാഗിന്റെ സഹായമില്ലാതെ എക്‌സിൻ്റെ അൽഗോരിതങ്ങൾക്ക് ഉള്ളടക്കം ഓർഗാനിക് ആയി കണ്ടെത്താനും പ്രോത്സാഹിപ്പിക്കാനും കഴിയും. അതിനാൽ തന്നെ ഹാഷ്ടാഗ് അനാവശ്യമായ ഒരു ബാധ്യതയാണ് ഇപ്പോൾ ട്വീറ്റുകളിലെന്നാണ് ഉയർന്നുവരുന്ന അഭിപ്രായങ്ങൾ.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here