ഓടിയെത്തിയപ്പോഴേക്കും എല്ലാം അവസാനിച്ചു! ഒന്നുകാണണം ആ പിഞ്ചു മുഖങ്ങള്‍; നെഞ്ചുതകര്‍ന്ന് യൂസഫ്

ഇസ്രയേല്‍ അധിനിവേശം തുടരുന്ന പലസ്തീനില്‍ നിന്നും കണ്ണുനനയിക്കുന്ന വാര്‍ത്തകളാണ് ഓരോ ദിവസവും പുറത്തു വരുന്നത്. കുഞ്ഞുമക്കളുടെ ജീവനറ്റ ശരീരങ്ങള്‍ പൊതിഞ്ഞു കൊണ്ടുപോകുന്ന കാഴ്ചകള്‍, മരവിച്ച ജീവിതങ്ങള്‍, ചോരയൊലിപ്പിച്ച് നരകയാതനകള്‍നുഭവിക്കുന്ന മുതിര്‍ന്നവര്‍ അങ്ങനെ നിരവധി മുഖങ്ങള്‍ക്കിടയില്‍ ഒരു മുഖമാണ് ഗാസ സിറ്റിയില്‍ നിന്നുള്ള യൂസഫ് ഷറഫ്. ഇസ്രയേല്‍ ആക്രമണത്തില്‍ തകര്‍ന്ന കെട്ടിടാവശിഷ്ടങ്ങള്‍ക്കിടയില്‍ കുടുങ്ങിയ തന്റെ പറക്കമുറ്റാത്ത പിഞ്ചോമനകളെ അവസാനമായി ഒരുനോക്കു കാണാന്‍ കഴിയണേ എന്നുമാത്രമാണ് യൂസഫിന്റെ പ്രാര്‍ത്ഥന. തന്റെ നാലുമക്കളുടെ ശരീരം കണ്ടെടുക്കാന്‍ ആഴ്ചകളായി കഷ്ടപ്പെടുകയാണ് യൂസഫ്. തകര്‍ന്ന വീടിന്റെ അവശിഷ്ടങ്ങള്‍ക്കിടയില്‍ ഒന്നുമറിയാതെ ഉറങ്ങി കിടക്കുന്ന തന്റെ പതിനൊന്ന് വയസുകാരി മകള്‍ മലക്ക്, ആറുവയസുകാരി യാസ്മിന്‍, മൂന്നുവയസുകാരി നൂര്‍ പത്തു വയസുള്ള മകന്‍ മാലിക്ക് എന്നിവരെ ഓര്‍ത്തു വിതുമ്പുകയാണ് യൂസഫ്.

ALSO READ: മൂവാറ്റുപു‍ഴയില്‍ അതിഥി തൊഴിലാളികള്‍ കൊല്ലപ്പെട്ടു: മൃതദേഹം ക‍ഴുത്തറുത്ത നിലയില്‍

കഴിഞ്ഞ മാസം 25ന് വീടും കുടുംബവും നഷ്ടപ്പെട്ട, തെരുവിലേക്ക് ഇറങ്ങേണ്ടി വന്ന ഗാസയിലെ ജനങ്ങള്‍ക്ക് ഭക്ഷണം വിതരണം ചെയ്യുകയായിരുന്നു 38കാരനായ യൂസഫ്. ഇതിനിടയിലാണ് തന്റെ അപ്പാര്‍ട്ട്‌മെന്റ് ടവറില്‍ ഇസ്രയേല്‍ ആക്രമണം നടത്തുമെന്നറിവ് അദ്ദേഹത്തിന് ലഭിച്ചത്. താമസ സ്ഥലത്തേക്ക് ഓടി എത്തുമ്പോഴേക്കും എല്ലാം അവസാനിച്ചിരുന്നു. അമ്മയുടെയും ഭാര്യയുടെയും കൂടെപ്പിറപ്പുകളുടെയും ചേതനയറ്റ ശരീരത്തിന് മുന്നില്‍ ഒരു വിറയലോടെ നില്‍ക്കാന്‍ മാത്രമേ യൂസഫിന് കഴിഞ്ഞുള്ളു. തന്റെ കുഞ്ഞുമക്കളെ ഇനിയും കണ്ടെത്താന്‍ യൂസഫിന് കഴിഞ്ഞിട്ടില്ല. നെഞ്ച് തകര്‍ന്ന് അദ്ദേഹം ചോദിക്കുന്ന ചോദ്യത്തിന് ആര്‍ക്കും ഉത്തരമില്ല. ‘എന്റെ വേദന നിങ്ങള്‍ക്ക് ഊഹിക്കാന്‍ കഴിയുമോ?’- കലങ്ങി തളര്‍ന്ന ആ കണ്ണുകളിലറിയാം വേദനയുടെ ആഴം..

ALSO READ: സിംപിളാണ് ടേസ്റ്റിയും; ഞൊടിയിലുണ്ടാക്കാം കുട്ടിപ്പട്ടാളത്തിനിഷ്ടപ്പെടും മുട്ടമാല

വര്‍ഷങ്ങളുടെ കാത്തിരിപ്പിനൊടുവില്‍ സഹോദരനു ജനിച്ച കുഞ്ഞുംഅവന്റെ മാതാപിതാക്കള്‍ക്കൊപ്പം മരണത്തിന് കീഴടങ്ങിയെന്ന് യൂസഫ് പറയുന്നു. അവരെ അടക്കം ചെയ്തത് ഒരുമിച്ചാണ്. സുരക്ഷിതമായിടത്താണ് ജീവിക്കുന്നതെന്നായിരുന്നു വിചാരം. മുപ്പതോളം ബന്ധുക്കളോടൊപ്പം സന്തോഷകരമായ ജീവിതം.. പതിമൂന്നു പേരെ ഒരേനിമിഷം നഷ്ടമായി… തന്റെ ദുരിതം പറഞ്ഞു തീര്‍ക്കാനാവാതെ പാടുപെടുകയാണ് ആ യുവാവ്.. ഇത് ഗാസയില്‍ ജീവിതം നഷ്ടപ്പെട്ട നിരവധി പേരില്‍ ഒരാളുടെ അനുഭവം മാത്രമാണ്.. എത്രയോ ആയിരങ്ങള്‍ ഒന്നുരിയാടാന്‍ പോലുമാവാതെ പകച്ചു നില്‍ക്കുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News