ഫിലിപ്പീൻസിൽ കനത്ത നാശം വിതച്ച് ട്രാമി; നൂറിലേറെ മരണം

trami-storm-philippinse

ട്രാമി കൊടുങ്കാറ്റിൽ ഫിലിപ്പീൻസിൽ നൂറിലേറെ മരണം. കാണാതായവരെ കണ്ടെത്താൻ തടാകത്തിൽ മുങ്ങിയും ഒറ്റപ്പെട്ട ഗ്രാമങ്ങൾ അരിച്ചുപെറുക്കിയും രക്ഷാപ്രവർത്തനം പുരോഗമിക്കുകയാണ്. മനിലയുടെ തെക്ക് ഭാഗത്തുള്ള ബടാംഗാസ് പ്രവിശ്യയിൽ ഞായറാഴ്ച വരെ മരണസംഖ്യ 55 ആയി ഉയർന്നതായി പ്രവിശ്യാ പൊലീസ് മേധാവി ജസീൻ്റോ മലിനാവോ വാർത്താ ഏജൻസിയോട് പറഞ്ഞു.

ഒക്‌ടോബർ 24 ന് ഫിലിപ്പീൻസിൽ വീശിയടിച്ച ട്രാമി, ഈ വർഷം തെക്കുകിഴക്കൻ ഏഷ്യൻ രാജ്യത്തുണ്ടായ ഏറ്റവും ശക്തമായ കൊടുങ്കാറ്റുകളിൽ ഒന്നായിരുന്നു. 36 പേരെ കാണാതായിട്ടുണ്ട്. അര ദശലക്ഷത്തിലധികം പേരെ മാറ്റിപ്പാർപ്പിച്ചിരുന്നു. സെൻട്രൽ ഫിലിപ്പൈൻസിലെ ബിക്കോൾ മേഖലയിൽ 38 മരണം രേഖപ്പെടുത്തി. കൂടുതൽ പേരും വെള്ളത്തിൽ മുങ്ങിയാണ് മരിച്ചത്.

Also Read: ‘ഞങ്ങളുടെ അച്ഛന്മാരും അമ്മമാരും കൊല്ലപ്പെട്ടു, നിങ്ങളിവിടെ രാഷ്ട്രീയ നാടകം കളിക്കുന്നു’; പൊതുപരിപാടിക്കിടെ നെതന്യാഹുവിനെതിരെ ഇസ്രയേലികളുടെ പ്രതിഷേധം

ബികോളിലെ കാമറൈൻസ് സുർ പ്രവിശ്യയിലെ നിരവധി പേർ വീടുകളുടെ മേൽക്കൂരകളിലും മുകൾ നിലകളിലും കുടുങ്ങിക്കിടക്കുന്നുണ്ട്. കാവിറ്റ് പ്രവിശ്യയിൽ വ്യത്യസ്ത സംഭവങ്ങളിൽ വൈദ്യുതാഘാതമേറ്റും മുങ്ങിമരിച്ചും രണ്ടു പേർ മരിച്ചതായി പൊലീസ് അറിയിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News