നിശബ്ദ ലോകത്തെ കായിക പ്രതിഭ; വിസ്മയിപ്പിക്കുന്ന നേട്ടങ്ങളുമായി മഹാരാഷ്ട്രയിലെ മലയാളി യുവാവ്

ദേശീയ തല ക്രിക്കറ്റ് താരം സുധിഷ് നായർ കായിക മേഖലയിൽ ഉയരങ്ങൾ കീഴടക്കുമ്പോൾ വൈകല്യങ്ങളെ മറികടന്ന് ജീവിതത്തോട് പൊരുതി നേടിയ വിജയമാണ്. ജന്മനാ സംസാര ശ്രവണ വൈകല്യമുള്ള സുധീഷിന് മനസ്സിലെ അഭിരുചികളെ തളച്ചിടാൻ അതൊന്നും തടസ്സമായില്ല.
മഹാരാഷ്ട്രയിലെ നാസിക്കിൽ ജനിച്ചു വളർന്ന ഈ മലയാളി യുവാവിന് കുട്ടിക്കാലം മുതൽ ക്രിക്കറ്റിനോടായിരുന്നു കമ്പം.

തിരുവനന്തപുരം സ്വദേശിയായ അച്ഛൻ ആർ സുന്ദരം നായർ ഇന്ത്യൻ ആർമിയിലായിരുന്നു. 2005ൽ അച്ഛൻ വിട പറഞ്ഞതോടെ അമ്മയുടെ തണലിലായിരുന്നു പഠിച്ചതും വളർന്നതും. കുടുംബത്തിന്റെ പിന്തുണയാണ് തന്റെ നേട്ടങ്ങൾക്ക് പിറകിലെന്ന് സുധിഷ് പറഞ്ഞു. പരിമിതികൾ ഉണ്ടായിട്ടും ക്രിക്കറ്റ് കളി നിർത്താൻ ഒരിക്കൽ പോലും പറഞ്ഞിട്ടില്ല. ഇതോടെ സ്വപ്നങ്ങളെ പിന്തുടർന്നാണ് ഒന്നൊന്നായി നേടിയെടുത്തത്.

Also read:സത്യപ്രതിജ്ഞ ചടങ്ങ്; ട്രാക്‌റിലെത്തി സിപിഐഎം എംപി അമ്രാ റാം

പഠനത്തോടൊപ്പം കായികരംഗത്തും തിളങ്ങി. ക്രിക്കറ്റിനോടൊപ്പം മികച്ച അത്‌ലറ്റായും സമ്മാനങ്ങൾ വാരിക്കൂട്ടി. 2010 ൽ കരാട്ടെയിൽ ബ്ലാക്ക് ബെൽറ്റ് നേടി. പിന്നെ മറാഠി സിനിമകളിലും ഇണങ്ങുന്ന വേഷങ്ങളിലെത്തി. മുംബൈയിൽ അവിനാഷ് അഗാർക്കറുടെ കീഴിലായിരുന്നു പരിശീലനം. സംസാരിക്കാനും കേൾക്കാനും കഴിഞ്ഞില്ലെങ്കിലും സുധീഷിന്റെ ഭാഷ അഗർക്കാർ തിരിച്ചറിഞ്ഞു. ആംഗ്യഭാഷയിൽ ക്രിക്കറ്റ് കളിയിലെ നിയമങ്ങളും വിക്കറ്റും ഇന്നിംഗ്‌സും റൺസുമെല്ലാം ശാസ്ത്രീയമായി സ്വായത്തമാക്കി.

ക്രിക്കറ്റിലെ മികച്ച പ്രകടനം ജില്ലാ സംസ്ഥാന തലങ്ങളിൽ നിന്നും ദേശീയതലത്തിലേക്ക് ഉയർത്തി. ബധിരർക്കായുള്ള ദേശീയ ക്രിക്കറ്റ് അസോസിയേഷനിലേയ്ക്ക് തിരഞ്ഞെടുത്തതോടെ വെല്ലുവിളികളെ മറികടന്നാണ് ഈ 31കാരൻ രാജ്യത്തിൻ്റെ അഭിമാനമുയർത്തിയത്. ക്രിക്കറ്റ് ലോകത്തെ അതികായകരായ സച്ചിൻ ടെണ്ടുൽക്കർ, ധോണി അടക്കം ബോളിവുഡിലെ റിതേഷ് ദേശ്‌മുഖ്, സൊഹേൽ ഖാൻ തുടങ്ങി നിരവധി സെലിബ്രിറ്റികളുടെ പ്രശംസയാണ് സുധീഷ് പിടിച്ച് പറ്റിയത്.

Also read:പ്രവാസി നമ്പി രാജേഷിന്റെ മരണം; നഷ്ടപരിഹാരം നൽകാനാകില്ലെന്ന് എയർ ഇന്ത്യ എക്സ്പ്രസ്

ഹൈദരാബാദിൽ നടന്ന ഏഷ്യാ കപ്പിലും ലഖ്‌നൗവിൽ നടന്ന വികലാംഗരുടെ ലോകകപ്പിലും ഓൾ റൗണ്ടറായി സുധീഷ് തിളങ്ങി. പാക്കിസ്ഥാനെ തോൽപ്പിച്ച് ഇന്ത്യ ലോകകപ്പ് നേടിയപ്പോൾ ആവേശത്തിലായ ആരാധകരുടെ ആരവങ്ങൾക്ക് മുന്നിൽ നിശബ്ദനായി സന്തോഷം പങ്കിട്ട വൈകാരിക മുഹൂർത്തങ്ങളായിരുന്നു ഉണ്ടായത്.

ഇന്ന് 40 സ്വർണ്ണ മെഡലുകൾ, 26 വെള്ളി മെഡലുകൾ, 18 വെങ്കല മെഡലുകൾ അടക്കം നൂറോളം പുരസ്‌കാരങ്ങൾ. വൈകല്യങ്ങളെ നിശ്ചയദാർഢ്യം കൊണ്ട് മറികടന്ന് തൻ്റെ സ്വപ്നങ്ങളെ സഫലീകരിച്ച സുധീഷ് പരാജയങ്ങളിൽ തളർന്നു പോകുന്ന പുതു തലമുറയ്ക്ക് മാതൃകയും വഴികാട്ടിയുമാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
milkymist
bhima-jewel
Pothys

Latest News