‘അറിയാതെപോയ പലതും’കഥാസമാഹാരം പ്രകാശനം ചെയ്തു

പ്രശസ്ത എഴുത്തുകാരിയും അധ്യാപികയുമായ വിജിമോള്‍ വി എസ് രചിച്ച ‘അറിയാതെപോയ പലതും’ എന്ന കഥാ സമാഹാരം മുഖ്യമന്ത്രി പിണറായി വിജയന്‍ ജില്ലാ പഞ്ചായത്ത് മുന്‍ പ്രസിഡന്റ് ആനാവൂര്‍ നാഗപ്പന് നല്കി പ്രകാശനം ചെയ്തു. കൊല്ലയില്‍ ഗ്രാമപഞ്ചായത്തിന് അഭിമാനമായ ടീച്ചര്‍ പാറശ്ശാല കൊടവിളാകം ഗവണ്‍മെന്റ് എല്‍ പി സ്‌കൂളിലെ അധ്യാപികയായ വിജിമോള്‍ ടീച്ചര്‍ക്ക് മികച്ച ഭിന്നശേഷി എഴുത്തുകാര്‍ക്കായി സാമൂഹിക ക്ഷേമവകുപ്പ് ഏര്‍പ്പെടുത്തിയിട്ടുള്ള സംസ്ഥാന സര്‍ക്കാര്‍ പുരസ്‌കാരവും മികച്ച കലാസൃഷ്ടിയ്ക്കുള്ള സംസ്ഥാന അവാര്‍ഡും മുമ്പ് ലഭിച്ചിട്ടുണ്ട്.

Also Read: കെഎസ്ആർടിസി ബസ്സിൽ നഗ്നതാപ്രദർശനം: ലീഗ് പ്രവർത്തകനും അറസ്റ്റിൽ

കാഴ്ചപരിമിതയായ ടീച്ചര്‍ കവിത, കഥ, ബാലസാഹിത്യം എന്നീ മേഖലകളിലായി നൊമ്പരപ്പൂക്കള്‍, മിഴിനീര്‍ത്തുള്ളികള്‍, കിട്ടന്റെയും ടോമിയുടെയും കൊറോണക്കാല വിശേഷങ്ങള്‍ എന്നീ പുസ്തകങ്ങള്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

മുഖ്യമന്ത്രിയുടെ ചേംബറില്‍ നടന്ന പ്രകാശനച്ചടങ്ങില്‍ കൊല്ലയില്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എന്‍ എസ് നവനീത് കുമാര്‍ എഴുത്തുകാരിയുടെ കുടുംബാംഗങ്ങളായ അരുണ്‍പ്രകാശ്, ജെ റ്റി വിജയന്‍, മേരിസ്റ്റെല്ല, വിജിന്‍, ഇവാനിക തുടങ്ങിയവര്‍ പങ്കെടുത്തു. കെ.എസ്.ടി.എ. അംഗം കൂടിയാണ് വിജിമോള്‍ ടീച്ചര്‍.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News