ഇടുക്കിയെ മിടുമിടുക്കിയാക്കിയതിന് പിന്നിലൊരു കവി ഹൃദയമുണ്ട്

Poet Thomman kunju

മഹേഷിന്റെ പ്രതികാരം എന്ന സിനിമയിലെ പാട്ടിലൂടെയാണ് ഇടുക്കിയെ ‘മിടുമിടുക്കി’ എന്ന് വിശേഷിപ്പിച്ച് ഏറെ ശ്രദ്ധനേടിയത്. എന്നാൽ അതിനും വർഷങ്ങൾക്കു മുമ്പ്, തന്റെ ഇടുക്കി എന്ന കവിതയിലൂടെ ഭംഗിയായി അത് പ്രയോഗിച്ച് ചൊല്ലി നടന്ന ഒരു കവിയുണ്ട് ഇടുക്കിയിൽ. കവി തൊമ്മൻകുത്ത് ജോയ് .

ഇടുക്കി തൊമ്മൻകുത്തുകാരൻ പാലക്കാട്ട് ജോയി 8-ാം ക്ലാസിൽ രണ്ട് വർഷം പഠിച്ചു. നെയ്യശേരി സ്കൂളിലും കാളിയാർ സ്കൂളിലും ഓരോ വർഷം. അതോടെ പഠിത്തം നിർത്തി. ജീവിക്കുവാൻ വേണ്ടി കൂലിപ്പണിക്ക് ഇറങ്ങി. ഇപ്പോൾ 66-ാം വയസ്സിൽ തൊടുപുഴ നഗരത്തിലെ ഒരു തടി മില്ലിൽ കാവൽക്കാരന്റെ ജോലി ചെയ്യുന്നു.

Also Read: ‘രുചികരവും ഒപ്പം ഔഷധമൂല്യവും’, സുധാകരേട്ടന്റെ ബീഫും പൊറോട്ടയും ഒരു സ്പെഷ്യൽ കോംമ്പോ

മലയാളത്തിലെ 51 അക്ഷരങ്ങളിൽ ഇപ്പോൾ ഉപയോഗത്തിലില്ലാതെ ഉപേക്ഷിക്കപ്പെട്ട ‘ഌ’ എന്ന അക്ഷരത്തെ കുറിച്ചുള്ള ‘ചിതയിലേക്ക്’ എന്ന കവിതയെഴുതിയാണ് തുടക്കം. കവിതയുടെ ഓരോ വരികളും തുടങ്ങുന്നത് അ, ആ , ഇ, ഈ, ഉ ,ഊ എന്ന മലയാള അക്ഷരമാല ക്രമത്തിലാണ്.

Also Read: 5400 രൂപയിൽ നിന്നും 50 ലക്ഷം രൂപ ശമ്പളത്തിലേക്ക്… ജീവിതം ‘പ്ലാൻ’ ചെയ്തു ജയിച്ച ഒരു സാധാരണക്കാരന്‍റെ കഥ

നൂറുകണക്കിന് കവിതകൾ തൊമ്മൻകുത്ത് ജോയിടേതായി ഉണ്ട്. ചൊല്ലിപ്പൊലിപ്പിക്കാവുന്ന ചൊൽക്കവിതകളാണ് തൊമ്മൻകുത്ത് ജോയിയുടേത്. ഒന്നും കടലാസിലേക്ക് പകർത്താതെ ചൊല്ലി നടക്കുന്നതായിരുന്നു രീതി. സൗഹൃദ സദസ്സുകളിലും ഇടുക്കിയിലെ കവിയരങ്ങുകളിലും അവയിൽ പലതും മുഴങ്ങിക്കൊണ്ടിരുന്നു. ഇപ്പോൾ സുഹൃത്തുക്കളുടെ സഹായത്തോടെ രണ്ടു പുസ്തകങ്ങൾ പുറത്തിറങ്ങിയിട്ടുണ്ട് . ധരണി, വെയിലൂണിപക്ഷികൾ എന്നിവയാണ് കവിതാ സമാഹാരങ്ങൾ.

കവിയരങ്ങുകളിൽ ഇടുക്കിക്കാരൻ തൊമ്മൻകുത്ത് ജോയ് ഉണ്ടെങ്കിൽ കേൾവിക്കാർ ആവശ്യപ്പെട്ടു ചൊല്ലിക്കുന്ന കവിതയാണ് ” ഇടുക്കി”.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News