‘വയനാടൻ കാപ്പിയുടെ രുചി കോപ്പൻഹേഗിലെത്തിച്ച ഗോത്ര കർഷകൻ’, ഇത് പിസി വിജയൻറെ കടും കാപ്പി മണമുള്ള ജൈത്രയാത്രയുടെ കഥ

വയനാടൻ കാപ്പിയുടെ രുചി ലോകമറിയിച്ചിരിക്കുകയാണ്‌ ഒരു ഗോത്ര കർഷകൻ. കാര്യമ്പാടിയിലെ പരമ്പരാഗത കാപ്പി കർഷകനായ പി സി വിജയനാണ്‌ കേരളത്തെ പ്രതിനിധീകരിച്ച്‌ വേൾഡ്‌ ഓഫ്‌ കോഫിയുടെ കോപ്പൻഹേഗ്‌ എഡിഷനിൽ പങ്കെടുത്തത്‌. വയനാട്‌ റോബസ്റ്റക്ക്‌ മികച്ച പ്രതികരണമാണ്‌ ഇവിടെ ലഭിച്ചത്‌.

ALSO READ: ‘മാർവലസ് മാർട്ടിനസ്’, പെനാൽറ്റി ഷൂട്ടൗട്ടിൽ ഇക്വഡോറിനെ തോൽപ്പിച്ച് അര്ജന്റീന കോപ്പ അമേരിക്ക സെമിയിൽ

ഡെന്മാർക്ക്ലെ കോപ്പൻഹേഗിൽ വയനാടൻ കാപ്പിയുടെ രുചിക്ക്‌ ആസ്വാദകരേറെയായിരുന്നു. അഞ്ഞൂറോളം കർഷകരിൽ നിന്നാണ്‌ കാര്യമ്പാടിയിലെ പി സി വിജയനെ അന്താരാഷ്ട്ര സമ്മേളനത്തിലേക്ക്‌ തെരഞ്ഞെടുത്തത്‌. ഒന്നരയേക്കർ പരമ്പരാഗത കാപ്പി കൃഷിയാണ്‌ ഇദ്ദേഹത്തിനുള്ളത്‌. വിവിധ രാജ്യങ്ങളിൽ നിന്നുള്ളവർ കേരളത്തിന്റെ സ്റ്റാളിലെത്തി വയനാടൻ റോബസ്റ്റ കാപ്പിയുടെ രുചിയറിഞ്ഞു. കാപ്പി കർഷകർക്ക്‌ പുതിയ സാധ്യതകൾ തുറക്കുന്നതിന്‌ അന്താരാഷ്ട്ര വേദി സഹായകമാവുമെന്നാണ്‌ വിജയന്റെ പ്രതീക്ഷ.

ALSO READ: ‘മുടി വീണ്ടും വളരും, പുരികങ്ങൾ തിരിച്ചുവരും, മുറിപ്പാടുകൾമായും’, കീമോതെറാപ്പിക്ക് മുൻപേ മുടിമുറിച്ച് ഹിന ഖാൻ; കണ്ണീരോടെ ‘അമ്മ: വീഡിയോ

കാപ്പിയെ അറിയാൻ എന്ന പെരിൽ കോഫി ബോർഡ്‌ സംഘടിപ്പിച്ച പരിപാടിയിലേക്ക്‌ സാമ്പിൾ ആയച്ച്‌, കാപ്പിയുടെ ഗുണമേന്മ പരിശോധിച്ചും ഇന്റർവ്വ്യൂ നടത്തിയുമായിരുന്നു സെലക്ഷൻ. വിജയൻ ഉൾപ്പെടെ നാലുപേരാണ്‌ സർക്കാർ സ്പോൺസർഷിപ്പോടെ കാപ്പി മേളയിൽ പങ്കെടുത്തത്‌. കാപ്പിയുടെ അന്താരാഷ്ട്ര വിപണി ലക്ഷ്യമാക്കി നടക്കുന്ന സർക്കാർ ശ്രമങ്ങളുടെ ഭാഗമായിക്കൂടിയാണ്‌ വിജയനുൾപ്പെടെയുള്ളവർ കോപ്പൻഹേഗിലെത്തിയത്‌.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News