കൊത്തുപണിയിൽ വിസ്മയം തീർക്കുകയാണ് മൂവാറ്റുപുഴ സ്വദേശി ഭഗീരഥൻ. ക്ഷേത്ര മാതൃകകളും, രൂപക്കൂടും, മിമ്പറുമെല്ലാം മരത്തില്‍ കൊത്തിയെടുത്ത് മനോഹരമാക്കുന്ന ഈ കലാകാരൻ മൂന്ന് പതിറ്റാണ്ടുകളായി തന്‍റെ ശിൽപ ജീവിതം തുടങ്ങിയിട്ട്. 36 വര്‍ഷം മുന്‍പ് മൂവാറ്റുപുഴ ആനിക്കാട് സെൻ്റ് സെബാസ്റ്റ്യൻ പള്ളിയില്‍ രൂപക്കൂട് നിർമിച്ചാണ് ഭഗീരഥന്‍റെ തുടക്കം.
ആദ്യ സൃഷ്ടി മികച്ചതെന്ന അഭിപ്രായമുയര്‍ന്നതോടെ വിവിധ ദേവാലയങ്ങളില്‍ നിന്നും ഭഗീരഥനെത്തേടി ആവശ്യക്കാരെത്തി. പിന്നെയും പിന്നെയും രൂപക്കൂടുകളും മുസ്ലീം പള്ളി മിമ്പറും ക്ഷേത്ര മാതൃകകളും ഭഗീരഥന്‍ മരത്തില്‍ കൊത്തിയെടുത്ത് മനോഹര ശില്പങ്ങളാക്കി.
ALSO READ; തീർത്ഥാടക ലക്ഷങ്ങൾക്കൊപ്പം ശബരിമലയും ഒരുങ്ങി; പൊന്നമ്പലമേട്ടിൽ ഇന്ന് മകര ജ്യോതി തെളിയും
പതിനാറാം വയസിൽ പിതാവിന്‍റെ ശിക്ഷണത്തിൽ മരപ്പണിക്ക് തുടക്കം കുറിച്ച ഭഗീരഥൻ 64 ആം വയസ്സിലും തന്‍റെ കലാപാടവം തുടരുകയാണ്. യന്ത്ര സഹായമില്ലാതെ, അതീവ ശ്രദ്ധയോടെയും സൂഷ്മതയോടെയും ക്ഷമയോടെയും പരമ്പരാഗത ശൈലിയിലാണ് ഭഗീരഥന്‍റെ നിര്‍മ്മാണമെന്നതും സവിശേഷതയാണ്. കൊത്തുപണിക്കും നിർമ്മാണത്തിനുമായി കൂപ്പുതേക്ക്, നാടൻ തേക്ക്, മഹാഗണി മരങ്ങളാണ് കൂടുതലായി ഉപയോഗിക്കുന്നത്. നിരവധി വീടുകൾക്ക് പൂജാമുറികൾ ഒരുക്കി നൽകുന്ന ഭഗീരഥൻ സ്വന്തം വീട്ടിൽ ശബരിമല മോഡലിൽ നിർമിച്ച പൂജാമുറി ഏറെ ശ്രദ്ധേയമാണ്.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here