ടെക്‌സാസ് അയണ്‍മാന്‍ ട്രയാത്‌ലണില്‍ സ്വപ്നനേട്ടവുമായി കേരള കേഡറിലെ ഐപിഎസ് ദമ്പതികള്‍

അയണ്‍മാന്‍ ട്രയാത്‌ലണ്‍ പൂര്‍ത്തിയാക്കായ ആദ്യ സിവില്‍ സര്‍വീസ് ദമ്പതികള്‍ എന്ന ബഹുമതിയുമായി സതീഷ് ബിനോയും അജീതാ ബീഗം സുല്‍ത്താനും. ടെക്‌സാസ് അയണ്‍മാന്‍ ട്രയാത്ലോണ്‍ പൂര്‍ത്തിയാക്കിയാണ് ദമ്പതികള്‍ ബഹുമതിക്ക് അര്‍ഹരായത്.

2023 ഏപ്രില്‍ 22നായിരുന്നു ഇരുവരുടെയും സ്വപ്ന നേട്ടം. 3.8 കിലോമീറ്റര്‍ നീന്തല്‍, 180 കിലോമീറ്റര്‍ ബൈക്ക് യാത്ര, 17 മണിക്കൂറിനുള്ളില്‍ പൂര്‍ത്തിയാക്കേണ്ട തുടര്‍ന്ന് 42 കിലോമീറ്റര്‍ ഓട്ടം എന്നിവ ഉള്‍പ്പെടുന്ന അയണ്‍മാന്‍ ട്രയാത്ലോണാണ് ദമ്പതികള്‍ പൂര്‍ത്തീകരിച്ചത്. കഴിഞ്ഞ 3 വര്‍ഷത്തെ കഠിന പരിശീലനത്തിന്റെ കൂടി സാക്ഷാത്കാരമാണ് ദമ്പതികളെ സംബന്ധിച്ച് ഈ സ്വപ്ന നേട്ടം.

സര്‍ദാര്‍ വല്ലഭായ് പട്ടേല്‍ നാഷണല്‍ പൊലീസ് അക്കാഡമിയില്‍ നിയമനം ലഭിച്ച സമയത്താണ് അയണ്‍മാന്‍ ട്രയാത്‌ലണ്‍ ഇവര്‍ ശ്രദ്ധിക്കുന്നത്. മനുഷ്യ സാധ്യമല്ലാത്തതും ഭ്രാന്തവുമായ ഒരു പരിപാടി എന്നാണ് അവര്‍ക്ക് ആദ്യം തോന്നിയത്. ഐപിഎസ് ഉദ്യോഗസ്ഥരെ പരിശീലിപ്പിക്കുന്ന രാജ്യത്തെ പ്രധാനപ്പെട്ട പരിശീലന സ്ഥാപനം എന്ന നിലയില്‍ അത്തരമൊരു സ്വപ്നം പിന്തുടരാനുള്ള അടിസ്ഥാന സൗകര്യം അവിടെ ഉണ്ടായിരുന്നു. അതിനായി സഹായിക്കാന്‍ കഴിയുന്ന പരിശീലകരും ഉണ്ടായിരുന്നു.

ആ സമയത്തെ എന്‍പിഎ ഡയറക്ടര്‍ അതുല്‍ കര്‍വാള്‍ ഐപിഎസ് എവറസ്റ്റര്‍ കൂടിയായിരുന്നു. അതുല്‍ കര്‍വാളിന്റെ മാര്‍ഗനിര്‍ദേശപ്രകാരമാണ് ദമ്പതികള്‍ അവരുടെ സ്വപ്നത്തിലേയ്ക്കുള്ള യാത്ര തുടങ്ങുന്നത്. നീന്തല്‍ പരിശീലകയായ പ്രകൃതിയുടെ കീഴില്‍ അതികഠിനമായ പരിശീലത്തിനും ഇവര്‍ തയാറായി.

നീന്തല്‍ മാത്രമല്ല അയണ്‍മാന്‍ പരിശീലനത്തില്‍ ഉള്‍പ്പെടുന്നത്. പോഷകാഹാരത്തെക്കുറിച്ചുള്ള ആസൂത്രണം, മത്സരം നടക്കുന്ന ഭൂപ്രദേശത്തെക്കുറിച്ചുള്ള അറിവ്, ഗിയറിലും ഉപകരണങ്ങളിലുമുള്ള അറിവ് എന്നതെല്ലാം നിര്‍ണ്ണായകമാണ്. പരിശീലനത്തിടയില്‍ പരിക്ക് കാല്‍പൊള്ളിയുള്ള കുമിളകള്‍ തുടങ്ങിയ നിരവധി പ്രതിസന്ധികളെ ഇരുവര്‍ക്കും അഭിസംബോധന ചെയ്യേണ്ടി വന്നു.

സാധാരണ നിലയില്‍ ഒരു മിതമായ അയണ്‍മാന്‍ പരിശീലന ക്രമത്തില്‍ പോലും ആഴ്ചയില്‍ 12 മുതല്‍ 16 മണിക്കൂര്‍ വരെ പരിശീലനം ആവശ്യമാണ്. ദിവസത്തില്‍ രണ്ട് മണിക്കൂര്‍, ആഴ്ചയില്‍ ആറ് ദിവസം, ഒറ്റ ദിവസത്തെ വിശ്രമം എന്ന നിലയിലാണ് ഈ പരിശീലനത്തിന്റെ സ്വഭാവം. സതീഷ് ബിനോയെയും അജീതാ ബീഗം സുല്‍ത്താനെയും സംബന്ധിച്ച് ഇത്തരമൊരു സമയക്രമം പാലിക്കുക എന്നത് വെല്ലുവിളിയായിരുന്നു. എന്നാല്‍ ഒരു ടീമെന്ന നിലയില്‍ പരസ്പരം പ്രചോദിപ്പിക്കുകയും പരിശീലന ക്രമത്തില്‍ ഉറച്ച് നില്‍ക്കുകയും ചെയ്തു.

അജീത ബീഗം സുല്‍ത്താന അമേരിക്കയിലെ ഹ്യൂബര്‍ട്ട് എച്ച് ഹംഫ്രി ഫെലോഷിപ്പ് നേടുകയും കോഴ്സിന് ചേരുകയും ചെയ്തു. കുടുംബസമേതം അമേരിക്കയില്‍ എത്തുകയുമായിരുന്നു. അതിന് ശേഷം സതീഷ് മേരിലാന്‍ഡില്‍ തന്റെ ആദ്യ അയേണ്‍മാന്‍ തനിയെ പൂര്‍ത്തിയാക്കി. ഇരുവര്‍ക്കും ഒരുമിച്ച് അയണ്‍മാന്‍ പൂര്‍ത്തിയാക്കുക എന്നതായിരുന്നു ദമ്പതികളുടെ സ്വപ്നം. അങ്ങനെയാണ് ഇരുവരും അയണ്‍മാന്‍ ടെക്‌സാസില്‍ ചേരുന്നത്.

മത്സരത്തിന് മുന്നോടിയായി ഇരുവരും അതികനമായ പരിശീലനം തുടര്‍ന്നു. അയണ്‍മാന്‍ ട്രയാത്ത്ലണിന്റെ വിവിധ ഘട്ടങ്ങളുടെ വെല്ലുവിളികള്‍ മറികടക്കാനുള്ള പരിശീലനത്തിന് ഒടുവിലാണ് അവര്‍ സ്വപ്ന സാക്ഷാത്കാരത്തിന് ഇറങ്ങിയത്.

രണ്ട് കുട്ടികളുടെ അമ്മയായ അജിത ബീഗം.രണ്ടു സി-സെക്ഷന്‍ ഡെലിവറികളിലൂടെ കടന്ന് പോയ സ്ത്രീയാണ്. എന്നാല്‍ ഈ ലിംഗപരമായ ഈ വ്യത്യാസങ്ങളുമായി ബന്ധപ്പെട്ട ശാരീരിക തടസ്സങ്ങളൊന്നും ഉണ്ടായില്ല എന്നാണ് അജിത അഭിപ്രായപ്പെടുന്നത്. പരസ്പര പിന്തുണയും സ്വയം വിശ്വാസവും കരുത്തായി എന്ന് അഭിപ്രായപ്പെടുന്ന അജിത ട്രയാത്്ലണ്‍ പൂര്‍ത്തിയാക്കിയതില്‍ സന്തോഷവതിയാണ്.

സതീഷ് ബിനോ ഇന്റലിജന്‍സ് ഡിഐജിയും അജീതാ ബീഗം കേരള കേഡറിലെ അഡ്മിനിസ്‌ട്രേഷന്‍ ഡിഐജിയുമാണ്. ഇപ്പോള്‍ വാഷിംഗ്ടണിലാണ് ദമ്പതികള്‍ താമസിക്കുന്നത്. ഇരുവരും ജൂണില്‍ ജോലിയില്‍ തിരികെ പ്രവേശിക്കും

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
milkymist
bhima-jewel
sbi-celebration

Latest News