താനൂര്‍: പ്രതിയെ പിടികൂടാതെ മുടിമുറിക്കില്ലെന്ന് ശപഥം ചെയ്ത സബറുദ്ദീന്‍ പൂരപ്പുഴയിലെ ആഴങ്ങളിലേക്ക് മുങ്ങിത്താഴ്ന്നപ്പോള്‍ കേരള പൊലീസിനും താനൂരിനും സംഭവിച്ചത് നികത്താനാകാത്ത നഷ്ടം. നിരവധി മോഷണക്കേസും ലഹരിക്കേസിലും തുമ്പുണ്ടാക്കിയ സബറുദ്ദീൻ സേനയുടെ അഭിമാനമായിരുന്നു. ബോട്ട് അപകടത്തിൽപ്പെട്ട സമയത്ത് ഇദ്ദേഹം ബോട്ടിലുണ്ടായിരുന്നുവെന്നും എന്നാൽ രക്ഷപ്പെട്ടിട്ടുണ്ടാകുമെന്നാണ് ആദ്യം കരുതിയിരുന്നത്. എന്നാൽ ബോട്ട് വെള്ളത്തിൽ നിന്ന് ഉയർത്തിയതോടെയാണ് എം.പി സബറുദ്ദീന്റെ മൃതദേഹം ലഭിച്ചത്. ഞായറാഴ്ച രാത്രി പത്ത് മണിയോടെയാണ് ഇദ്ദേഹത്തിന്റെ മരണ വാർത്ത സ്ഥിരീകരിക്കുന്നത്.
കേസുകളില്‍ തുമ്പുണ്ടാക്കാന്‍ വിദഗ്ധ്നും കുറ്റവാളികളെ പിടികൂടാന്‍ സമര്‍ത്ഥനുമായ സബറുദ്ദീന്‍ എസ് പി സ്‌പെഷ്യൽ സ്‌ക്വാഡിലെ അംഗമായിരുന്നു. സബറുദ്ദീന്‍ അടങ്ങുന്ന പൊലീസ് സംഘം താനൂരില്‍ പ്രശസ്തരായിരിന്നു. താനൂരില്‍ ജ്വല്ലറി മോഷണക്കേസില്‍ മണിക്കൂറുകള്‍ക്കുള്ളില്‍ പ്രതിയെ പിടികൂടിയ കേസ്, വള്ളങ്ങളിലെ എഞ്ചിന്‍ മോഷ്ടാവിനെ പിടികൂടിയ കേസ്, കുപ്രസിദ്ധ മോഷ്ടാവിനെ ഊട്ടിയില്‍ നിന്ന് സാഹസികമായി പിടികൂടിയ കേസ് തുടങ്ങി നൂറ് കണക്കിന് കേസുകളാണ് സബറുദ്ദീനും സംഘവും തെളിയിച്ചിട്ടുള്ളത്. നിരവധി വാര്‍ത്തകളാണ് സബറുദ്ദിന്‍റെ പേര് പരാമര്‍ശിച്ച് പത്രങ്ങളിലും സമൂഹമാധ്യമങ്ങളിലും വന്നിരുന്നത്.
സബറുദ്ദീന്‍ വളരെ മിടുക്കനായ ഉദ്യോഗസ്ഥനായിരിന്നുവെന്നും സ്റ്റേഷന്‍ പരിധിയിലെ നിരവധിക്കേസുകളില്‍ പ്രതികളെ പിടികൂടിയ ഉദ്യോഗസ്ഥനായിരുന്നവെന്നും സബറുദ്ദീനൊപ്പം കേസുകളില്‍ ഇടപെടുന്നത് മികച്ച അനുഭവങ്ങള്‍ ആയിരിന്നുവെന്നാണ് ഒപ്പം ജോലിചെയ്തിരുന്ന സീനിയര്‍ പൊലീസ് ഉദ്യോഗസ്ഥനായ സലേഷ് കൈരളി ഓണ്‍ലൈനോട് പറഞ്ഞത്. നാട്ടുകാര്‍ക്കും സ്റ്റേഷനിലെ ഉദ്യോഗസ്ഥര്‍ക്കും അത്രമേല്‍ പ്രിയപ്പെട്ട സബറുദ്ദീന്‍റെ വിയോഗം വളരെ വേദനയുണ്ടാക്കിയെന്നും സലേഷ് പറഞ്ഞു.
ബൈക്ക് മോഷണക്കേസും സബറുദ്ദീന്‍റെ ശപഥവും
താനൂര്‍ സ്റ്റേഷനടുത്ത് വച്ച് ഒരു ബൈക്ക് മോഷണം പോവുകയും അതിലെ പ്രതിയെ പിടികൂടാതെ മുടിമുറിക്കില്ലെന്ന അദ്ദേഹത്തിന്‍റെ ശപഥവും പിന്നാലെ പ്രതിയെ പിടികൂടിയതുമൊക്കെ സബറുദ്ദീനെക്കുറിച്ചുള്ള നൊമ്പരപ്പെടുത്തുന്ന ഓര്‍മ്മകളായി മാറി.
2020 സെപ്ടംബര്‍ 14 ന് താനൂർ ബീച്ച് റോഡില്‍ ഒരു സ്‌കൂട്ടർ മോഷണം പോകുന്നത്. സ്‌കൂട്ടർ കവർന്ന മോഷ്ടാവ് പൊലീസ് സേ്‌റ്റേഷന് മുന്നിൽ കൂടി കടന്ന് പോയെങ്കിലും ദിവസങ്ങൾ അലഞ്ഞിട്ടും അന്ന് പൊലീസുകാർക്ക് അയാളെ പിടികൂടാന്‍ കഴിഞ്ഞിരുന്നില്ല.
ഇതിനിടെ ഒരു ദിവസം ബാര്‍ബര്‍ ഷോപ്പില്‍ സബറുദ്ദീന്‍റെ സാന്നിധ്യത്തില്‍ കേസിനെ കുറിച്ച് ചര്‍ച്ച ഉണ്ടാവുകയും മോഷ്ടാവിനെ പിടികൂടാതെ ഇനി താൻ മുടി മുറിക്കില്ലെന്ന് ശപഥം ചെയ്ത് അദ്ദേഹം കടയില്‍ നിന്ന് ഇറങ്ങിപ്പോവുകയായിരുന്നു. എന്നാല്‍ എട്ടാം നാള്‍ പതിനഞ്ചുകാരനായ പ്രതിയെ സബറുദ്ദീനും സലേഷും ചേര്‍ന്ന് പിടികൂടി. ഇതിന് ശേഷമാണ് സബറുദ്ദീൻ വീണ്ടും ബാർബർ ഷോപ്പിലെത്തി മുടി വെട്ടിയത്.
സബറുദ്ദീന്‍റെ വിയോത്തിന്‍റെ ഞെട്ടലില്‍ നിന്ന് ബന്ധുക്കളും നാട്ടുകാരും ഒപ്പം ജോലിചെയ്തിരുന്നവരും ഇപ്പോഴും മുക്തരായിട്ടില്ല.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here