സ്കൂളിൽ പോക്ക് നിർത്തി ഷൂ വിൽക്കാൻ ഇറങ്ങി; ഇന്ന് വേദാന്ത് ലാംബയുടെ ആസ്തി കേട്ടാൽ ഞെട്ടും

vedant lamba mainstreet marketplace

സ്കൂളിൽ പഠിത്തം നിർത്തി സെക്കന്റ് ഹാന്‍റ് ഷൂ വിൽക്കാൻ ഇറങ്ങിയ ഒരാളെ പറ്റി കേട്ടാൽ നമ്മുടെ അമ്മമാരുടെ ആദ്യത്തെ പ്രതികരണം എന്താകും. ‘നന്നായി പഠിച്ചോ, ഇല്ലെങ്കിൽ അവനെ പോലെ തെരുവിൽ ഷൂ വിൽക്കാൻ ഇറങ്ങേണ്ടി വരും’ എന്നായിരിക്കും. പക്ഷെ വേദാന്ത് ലാംബ എന്ന 24 കാരൻ ഷൂ വിൽക്കാനിറങ്ങിയ കഥ കേട്ടാൽ ഏതൊരാളും മൂക്കത്ത് വിരൽ വക്കും. സ്കൂളിൽ പഠിക്കുമ്പോൾ സ്‌നീക്കറുകളെ പറ്റി ഒന്നുമറിയാത്ത ആളായിരുന്നു ലാംബ. പക്ഷെ തന്റെ 16ആം വയസിൽ യൂട്യൂബിലൂടെ അദേഹം ബിസിനസ് ലോകത്തെ പറ്റി അറിയാൻ തുടങ്ങി. അങ്ങനെയാണ് ഷൂ റീസെല്ലിങിന്റെ ലോകത്തേക്ക് കാലെടുത്തു വക്കുന്നത്.

സ്കൂ‌ൾ ഡ്രോപ്പൗട്ട് ആയ വേദാന്ത് ലംബ 2017 ൽ “ മെയിൻസ്ട്രീറ്റ് ടിവി “എന്ന പേരിൽ ഒരു യൂട്യൂബ് ചാനൽ തുടങ്ങി. പിന്നീട് മെയിൻസ്ട്രീറ്റ് മാർക്കറ്റ്പ്ലേസ് എന്ന ഒരു സ്റ്റാർട്ടപ്പ് ആയി അത് മാറി. മെയിൻസ്ട്രീറ്റ് മാർക്കറ്റ്പ്ലേസ് സ്നീക്കർ പ്രേമികൾക്കുള്ള ഒരു പ്രമുഖ പ്ലാറ്റ്ഫോമായി അതിവേഗം വളർന്നു.

ALSO READ; 3 രൂപയുടെ പേനയിൽ തുടങ്ങി 3 കോടിയുടെ ലംബോർഗിനി വരെ; 300 കോടിയുടെ ബിസിനസ് സാമ്രാജ്യം കെട്ടിപ്പൊക്കിയ ‘ബിഗ് ബോയ് ടോയ്‌സി’ന്‍റെ കഥ

ആദ്യ വർഷത്തിൽ തന്നെ 7 കോടി രൂപയുടെ വിറ്റുവരവാണ് മെയിൻസ്ട്രീറ്റ് നേടിയത്. റീസെയിൽ മാർക്കറ്റിൽ 20000 രൂപ വിലയുള്ള ഒരു സ്നീക്കറിന് 2 ലക്ഷം രൂപ വരെ ലഭിക്കും. ഒരിക്കൽ വെറും ഒന്നര ലക്ഷം രൂപ വിപണി വില ഉണ്ടായിരുന്ന ജോർദാൻ ജോഡി 13 ലക്ഷം രൂപയ്ക്ക് വിറ്റു .അതിലൂടെ രണ്ട് ലക്ഷം രൂപ കമ്മീഷൻ നേടി. 22-23 സാമ്പത്തിക വർഷത്തിൽ 24 കോടി രൂപ വരുമാനം നേടിയ മെയിൻസ്ട്രീറ്റ് മാർക്കറ്റ്പ്ലേസ് 23-24 സാമ്പത്തിക വർഷത്തിൽ 100 കോടി രൂപയുടെ വിറ്റുവരവ് ആണ് പ്രതീക്ഷിക്കുന്നത്. നിലവിൽ ഡൽഹിയിലും മുംബൈയിലും രണ്ട് ഓഫ്‌ലൈൻ സ്റ്റോറുകൾ ഉണ്ട്. കൂടാതെ ഈ വർഷാവസാനത്തോടെ ആറ് സ്റ്റോറുകൾ കൂടി തുടങ്ങാൻ ആണ് പദ്ധതിയുണ്ട്.

ലോകോത്തര ബ്രാൻഡുകളിൽ നിന്നുള്ള സ്നീക്കറുകൾ, പാദരക്ഷകൾ, മറ്റ് ഫാഷൻ ആക്സിസറികൾ എന്നിവ റീ സെൽ ചെയ്യുന്ന പ്ലാറ്റ്ഫോം ആണ് മെയിൻസ്ട്രീറ്റ് മാർക്കറ്റ്പ്ലേസ്. വളരെ അപൂർവമായി ഇറങ്ങുന്ന ലിമിറ്റഡ് എഡിഷൻ ഉത്പന്നങ്ങൾ ശേഖരിച്ചു റീ സെൽ ചെയ്യുകയാണ് ചെയ്യുന്നത്. നൈക്ക്, അഡിഡാസ്, യെസി, സുപ്രീം, ഡ്രൂഹൗസ് തുടങ്ങിയ പ്രശസ്‌ത ബ്രാൻഡുകളുടെ ഉത്പന്നങ്ങൾ മെയിൻസ്ട്രീറ്റ് മാർക്കറ്റ്പ്ലേസിൽ ലഭ്യമാണ്. ബോളിവുഡ് സെലിബ്രിറ്റികളായ രൺവീർ സിംഗ്, രൺബീർ കപൂർ എന്നിവരിൽ നിന്ന് പോലും ഷൂസ് ശേഖരിക്കുന്ന ഇവരുടെ സംരംഭം ഏഷ്യയിലെ ഏറ്റവും വലിയ സ്നീക്കർ റീസെയിൽ സ്റ്റോറുകളിൽ ഒന്നാണ്.

ALSO READ; പരാജയപ്പെട്ടത് 17 തവണ; പടുത്തുയർത്തിയത് 42000 കോടിയുടെ സാമ്രാജ്യം

മെയിൻസ്ട്രീറ്റ് മാർക്കറ്റ്‌പ്ലെയ്‌സ് സീക്കറുകളുടെ റീസെല്ലിങ്ങിൽ നിന്നുള്ള കമ്മീഷനുകൾ വഴിയാണ് വരുമാനം ഉണ്ടാക്കുന്നത്. ഈ മേഖല ആഗോളതലത്തിലും ഇന്ത്യയിലും കാര്യമായ വളർച്ച കൈവരിച്ചു കഴിഞ്ഞു. ലിമിറ്റഡ് എഡിഷൻ ഷൂകൾക്ക് മികച്ച വില നൽകാൻ ഷൂ കളക്ഷൻ ഉള്ളവർ തയ്യാറാണ്. മെയിൻസ്ട്രീറ്റിൽ ഒരു ജോടി സീക്കറുകൾക്ക് 8,999 മുതൽ 8,24,999 രൂപ വരെയാണ് വില.

കഴിഞ്ഞ വർഷം, ക്രെഡിന്റെ സ്ഥാപകൻ കുനാൽ ഷാ ഉൾപ്പെടെയുള്ള ഏഞ്ചൽ നിക്ഷേപകരിൽ നിന്ന് ഏകദേശം 125,000 ഡോളർ (ഏകദേശം ഒരു കോടി രൂപ) സ്റ്റാർട്ടപ്പ് പ്രീ-സീഡ് ഫണ്ടിംഗ് സമാഹരിച്ചിരുന്നു. ഇപ്പോൾ സൊമാറ്റോ സിഇഒ ദീപീന്ദർ ഗോയലിന്‍റെ ഫസ്റ്റ് ലാപ് എൽഎൽപി, സെറോധ സഹസ്ഥാപകൻ നിഖിൽ കാമത്ത് എന്നിവയുൾപ്പെടെ ഒരു കൂട്ടം നിക്ഷേപകരിൽ നിന്ന് 2 മില്യൺ ഡോളറും സീഡ് ഫണ്ടിങ്ങിലൂടെ നേടാൻ ലാംബയുടെ മെയിൻസ്ട്രീറ്റിന് ക‍ഴിഞ്ഞു. അത് കൊണ്ട് പഠിത്തം നിർത്തി ബിസിനസ് ചെയ്യാനിറങ്ങുന്നവർക്ക്
നേരെ മുഖം തിരിക്കാൻ നിൽക്കേണ്ട; കാരണം ഷൂ വിറ്റും കോടികൾ ഉണ്ടാക്കാമെന്ന് തെളിയിച്ചിരിക്കുകയാണ് മുംബൈക്കാരനായ ഈ 24 കാരൻ.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News