“എനിക്ക് വിശക്കുന്നു, എന്റെ അമ്മ മരിച്ചു “; 40 ദിവസം ആമസോൺ വനത്തിനുള്ളിൽ കുടുങ്ങിയ കുട്ടികളുടെ അതിജീവിതത്തിൻ്റെ കഥ

ആമസോൺ കാടിനുള്ളിൽ കുടുങ്ങി 40 ദിവസത്തിന് ശേഷം ജീവിതത്തിലേക്ക് തിരിച്ചെത്തിയ കുട്ടികളുടെ അതിജീവിത കഥ വൈറലാവുന്നു. വിമാനാപകടത്തിൽപ്പെട്ടാണ് അമ്മയും നാല് മക്കളും ആമസോൺ വനത്തിൽ കുടുങ്ങുന്നത്. 40 ദിവസത്തെ തിരച്ചിലിനൊടുവിൽ പിഞ്ചുകുഞ്ഞടക്കം നാല് കുട്ടികളെ കണ്ടെത്തിയെങ്കിലും അമ്മയെ ജീവനോടെ രക്ഷപ്പെടുത്താനായില്ല. അപകടം ന‌ന്ന് നാല് ദിവസത്തിന് ശേഷം മരിക്കുന്നതിന് മുമ്പ് ഇവിടെ നിന്ന് എങ്ങനെയെങ്കിലും രക്ഷപ്പെടണമെന്ന് അമ്മ കുട്ടികളോട് നിർദേശിച്ചിരുന്നതായി കുട്ടികളുടെ പിതാവ് മാനുവൽ മില്ലർ റാനോക്ക് പറയുന്നു.

Also Read: വിമാനത്തിനുള്ളിൽ പതിനൊന്നുകാരന് ദാരുണാന്ത്യം; സംഭവം അടിയന്തിര ലാൻഡിംഗിനിടയിൽ

അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ അമ്മ മഗ്‌ദലീന മുക്കുട്ടുയി കാട്ടിൽ മരിച്ചുവെന്ന് 13 വയസ്സുള്ള മകൾ തന്നോട് പറഞ്ഞതായി കുട്ടികളുടെ പിതാവ് പറഞ്ഞു.
‘എങ്ങനെയെങ്കിലും ഇവിടെ നിന്ന് രക്ഷപ്പെടണം. നിങ്ങളുടെ അച്ഛൻ സ്നേഹമുള്ള മനുഷ്യനാണ്. ഞാൻ നിങ്ങളോട് കാണിച്ച അതേസ്നേഹം അദ്ദേഹം നിങ്ങൾക്ക് നൽകുമെന്നും അമ്മ കുട്ടികളോട് പറഞ്ഞതായി റനോക്ക് ഗോട്ടയിലെ ആശുപത്രിക്ക് പുറത്ത് മാധ്യമങ്ങളോട് വ്യക്തമാക്കി.

Also Read: ശബരിമലയിലെ ആ ശബ്ദം നിലച്ചു, ശ്രീനിവാസ് സ്വാമി വാഹനാപകടത്തില്‍ മരിച്ചു

മെയ് ഒന്നിനായിരുന്നു ലോകത്തെ ഞെ‌ട്ടിച്ച വിമാന അപകടം സംഭവിച്ചത്. നാല് കുട്ടികളുമായി ഭർത്താവിന്റെ അടുത്തേക്ക് ഒറ്റ എൻജിൻ വിമാനത്തിൽ യാത്ര ചെയ്ത യുവതിയും കുട്ടികളുമാണ് അപകടത്തിൽപ്പെട്ട്. 12, ഒമ്പത്, അഞ്ച്, ഒന്ന് വയസ്സുള്ള കുട്ടികളായിരുന്നു കൂ‌ടെ‌യുണ്ടായിരുന്നത്. ആമസോണിന്റെ ഉൾഭാ​ഗമായ അരരാകുവാര എന്നറിയപ്പെടുന്ന പ്രദേശത്താണ് വിമാനം തകർന്നുവീണത്..പൈലറ്റിന്റെയും കുട്ടികളുടെ അമ്മയുടെയും മറ്റൊരാളുടെയും മൃതദേഹങ്ങൾ അപകടസ്ഥലത്ത് നിന്നാണ് കണ്ടെത്തിയത്.

എനിക്ക് വിശക്കുന്നു, എന്റെ അമ്മ മരിച്ചു എന്നിവയാണ് കുട്ടികൾ ആദ്യം പറഞ്ഞതെന്ന് റെസ്ക്യൂ ഗ്രൂപ്പിലെ അംഗങ്ങൾടെലിവിഷൻ അഭിമുഖത്തിൽ പറഞ്ഞു. മൂത്ത മകൾ ലെസ്ലി, ചെറിയ കുട്ടിയുമായി അടുത്തേക്ക് ഓടിയെത്തിയെന്ന് രക്ഷാപ്രവർത്തകരിൽ ഒരാളായ നിക്കോളാസ് ഓർഡോണസ് ഗോമസ് പറയുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News