ടൂറിസം വകുപ്പിലെ ഡെപ്യൂട്ടി ഡയറക്ടര്‍ അശ്വിന്‍ പി കുമാറിന് കഴിഞ്ഞ ദിവസം വൈകിട്ടോടെ ലഭിച്ച തപാലാണ് ഇപ്പോള്‍ വൈറലാവുന്നത്. തപാലിലെ കുറിപ്പ് ഇങ്ങനെയായിരുന്നു. പ്രിയ സുഹൃത്തേ, ആദ്യം ഞാന്‍ താങ്കളോട് മാപ്പ് ചോദിക്കുന്നു. ഈ പഴ്‌സ് എനിക്ക് പിസ ഹട്ടിനു സമീപമായാണ് കണ്ടുകിട്ടിയത്. ഇതിലുണ്ടായിരുന്ന പൈസ ഞാന്‍ എടുക്കുന്നു. കിട്ടുമ്പോള്‍ ഈ അഡ്രസില്‍ തന്നെ തിരിച്ചു അയച്ചു തരാം….
ALSO READ: നവകേരള സദസിന് പണം അനുവദിച്ച് യുഡിഎഫ് ഭരിക്കുന്ന പറവൂര്‍ നഗരസഭ; മിനിറ്റ്‌സ് കൈരളി ന്യൂസിന്
പണം നഷ്ടപ്പെട്ടെങ്കിലും പഴ്‌സും പ്രധാനപ്പെട്ട രേഖകളും തിരിച്ചു കിട്ടിയ സന്തോഷത്തിലാണ് അശ്വിന്‍. എല്ലാ രേഖകളും നഷ്ടപ്പെട്ടെന്ന് കരുതി നിരാശയിലായിരുന്നു അദ്ദേഹം. കത്തിനൊപ്പം പഴ്‌സും രേഖകളും കണ്ടപ്പോഴാണ് അശ്വിന് ആശ്വാസമായത്. ഇക്കഴിഞ്ഞ 15ന് ഓഫീസില്‍ നിന്നറങ്ങി കേശവദാസപുരത്തുള്ള ജിമ്മിലേക്ക് അശ്വിന്‍ പോയിരുന്നു. ആ വഴിലാവണം പഴ്‌സ് നഷ്ടപ്പെട്ടതെന്ന് കരുതുന്നു. രണ്ടു ദിവസത്തിന് ശേഷം അമ്മ പണം എടുത്തു നല്‍കാന്‍ ആവശ്യപ്പെട്ടപ്പോഴാണ് പേഴ്‌സും രേഖകളുമെല്ലാം നഷ്ടപ്പെട്ടെന്ന് അശ്വന്‍ മനസിലാക്കിയത്. പിന്നെ നെട്ടോട്ടമായി. ഓഫീസിലും ജിമ്മിലുമെല്ലാം പരിശോധിച്ചെങ്കിലും നിരാശയായിരുന്നു ഫലം. ഇതോടെ ആധാര്‍, പാന്‍കാര്‍ഡ്, തെരഞ്ഞെടുപ്പ് തിരിച്ചറിയല്‍ കാര്‍ഡ്, എടിഎം കാര്‍ഡുകള്‍ എന്നിവയ്ക്കായി അപേക്ഷിക്കാന്‍ ഒരുങ്ങിയിരിക്കുമ്പോഴാണ് അജ്ഞാതന്റെ ‘നന്മ’ നിറഞ്ഞ കത്തു അശ്വിനെ തേടിയെത്തുന്നത്.
ALSO READ: “വയനാടിന്റെ കഥാകാരി പി വത്സല ടീച്ചറുടെ വിയോഗം മലയാള സാഹിത്യലോകത്തിന് തീരാനഷ്ടം”: മുഹമ്മദ് റിയാസ്
പഴ്‌സില്‍ ആയിരത്തിന് താഴെയെ പണമുണ്ടായിരുന്നുള്ളു. തുക എടുത്തെങ്കിലും രേഖകളെല്ലാം അയച്ചു തന്ന ആ മനുഷ്യന്റെ മനസിന് നന്ദിയെന്നാണ് അശ്വിന്‍ പറയുന്നത്.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here