ലോകത്തേറ്റവും വിജനമായ ലൈറ്റ് ഹൗസ്, എത്തിപ്പെടാനും പെടാപ്പാട്; വിചിത്രമായ ഒരു ലൈറ്റ് ഹൗസിന്റെ വിശേഷങ്ങൾ

ലൈറ്റ് ഹൗസുകളെല്ലാം പൊതുവെ ജനനിബിഢമായിരിക്കും. എന്നാൽ ഏറ്റവും വിജനമായ ഒരു ലൈറ്റ് ഹൗസിനെക്കുറിച്ച് കേട്ടിട്ടുണ്ടോ. ഐസ്‌ലാൻഡിക് തീരപ്രദേശത്ത് നിന്ന് ആറ് മൈൽ അകലെ സ്ഥിതി ചെയ്യുന്ന പ്രിഡ്റാങ്കർ ലൈറ്റ് ഹൗസാണ് ലോകത്തേറ്റവും വിജനമായി വിലയിരുത്തിയിരിക്കുന്നത്. ഇവിടേക്കെത്തിപ്പെടാനുള്ള ഏക മാർഗം ഹെലികോപ്റ്ററാണ്. 1939 -ൽ നിർമ്മാണം പൂർത്തിയാക്കിയ ഇത് നിർമ്മിച്ചിരിക്കുന്നത് വളരെ കുത്തനെയുള്ളതും ഉയർന്നതും അപകടകരവുമായ മൂന്ന് പാറകൾ ചേരുന്നിടത്താണ്. ലൈറ്റ് ഹൗസിന് താഴെയാകട്ടെ വന്യമായ അറ്റ്ലാന്റിക് സമുദ്രവും. അതുകൊണ്ട് തന്നെ ഈ ലൈറ്റ് ഹൗസ് കാണുക അത്ര എളുപ്പമല്ല.

ALSO READ: നവകേരള സദസിനെ ചുരുക്കി കാണിക്കാന്‍ ചിലര്‍ തരംതാണ വിദ്യകള്‍ പ്രയോഗിക്കുന്നു: മുഖ്യമന്ത്രി

2009 -ൽ ഐസ്ലാന്റി ദിനപത്രമായ മോർഗൻബ്ലായ്‍യുടെ ഫോട്ടോഗ്രാഫർ അർനി സെബെർഗ്, ലൈറ്റ് ഹൗസിന്റെ ഫോട്ടോ എടുത്തത് ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. ഇപ്പോഴിതാ വർഷങ്ങൾക്ക് ശേഷം അതേ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ പങ്കുവെച്ചതോടെ വീണ്ടും ഇത് ശ്രദ്ധ ആകർഷിക്കുകയാണ്. രണ്ടാം ലോകമഹായുദ്ധം ആരംഭിക്കുന്നതിന് തൊട്ടുമുമ്പാണ് ഈ ലൈറ്റ് ഹൗസ് നിർമ്മിച്ചിരിക്കുന്നത്. ഹെലികോപ്റ്ററുകൾ ഇല്ലാതിരുന്നതിനാൽ 1939 -ൽ തൊഴിലാളികൾ ഇവിടെ എത്തിയത് കപ്പൽ വഴി ആയിരുന്നു.

ALSO READ: കെഎസ്ആർടിസിയിൽ കാക്കി യൂണിഫോം തിരിച്ച് വരുന്നു

2015 ജൂലൈയിൽ ലൈറ്റ് ഹൗസിലേക്ക് നവീകരണ പ്രവൃത്തികൾക്കായി ആറ് തൊഴിലാളികളെ ഹെലികോപ്റ്ററിൽ ഇവിടെ എത്തിച്ചിരുന്നു. ദ്വീപിൽ രാത്രി ചെലവഴിച്ച ഇവർ പറയുന്നത് തങ്ങൾക്ക് രാത്രി ഉറങ്ങാനേ കഴിഞ്ഞില്ല എന്നാണ്. സമുദ്രത്തിന്റെ ശബ്ദവും ഭയപ്പെടുത്തുന്ന ഏകാന്തതയുമാണ് ഇതിനു കാരണം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
bhima-jewel
sbi-celebration

Latest News