നല്ല അടിപൊളി ടേസ്റ്റിൽ സ്ട്രോബെറി ക്രഷ് വീട്ടിൽത്തന്നെ തയാറാക്കിയാലോ? വെറും 5 മിനിറ്റ് മതി ഇത് റെഡിയാക്കാൻ. റെസിപ്പി ഇതാ…
വേണ്ട ചേരുവകൾ
1. സ്ട്രോബെറി – 100 g
2. പഞ്ചസാര – 3/4 കപ്പ്
പാചകം ചെയ്യേണ്ട വിധം
കട്ട് ചെയ്ത ഫ്രഷ് സ്ട്രോബെറി ഒരു പാനിലേക്ക് ഇട്ടു കൊടുക്കുക. അതിലേക്ക് ആവശ്യത്തിന് പഞ്ചസാര ചേർത്ത് ഇളക്കുക. ചെറിയ തീയിൽ വെച്ച് നന്നായി കുക്ക് ചെയ്ത സ്ട്രോബെറി ചൂട് മാറിയതിന് ശേഷം ഒരു മിക്സി ജാറിലേക്ക് ഇട്ട് ക്രഷ് രൂപത്തിൽ അടിച്ചെടുക്കണം. രുചിയേറും സ്ട്രോബെറി ക്രഷ് റെഡി. ഇനി സ്ട്രോബെറി കേക്കിലോ, മിൽക്ക് ഷേക്കിലോ ചേർത്ത് കഴിക്കാവുന്നതാണ്.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here