രുചിയൂറും സ്ട്രോബറി ഐസ്‌ക്രീം ഇനി ഈസിയായി വീട്ടിലുണ്ടാക്കാം

സ്ട്രോബറി ഐസ്‌ക്രീം ഇഷ്ടപ്പെടാത്തവർ വളരെ കുറവായിരിക്കും. കടയിൽ നിന്നും വാങ്ങി കഴിക്കുന്നതിനേക്കാൾ നല്ല രുചികരമായ സ്ട്രോബറി ഐസ്‌ക്രീം വീട്ടിലുണ്ടാക്കാം.

Also read:മസാല ദോശ മടുത്തോ? എങ്കിൽ വീട്ടിലുണ്ടാക്കാം വേറിട്ട മുട്ട മസാല ദോശ

ആവശ്യ സാധനങ്ങള്‍

സ്‌ട്രോബറി – 2 കപ്പ്
പൊടിച്ച പഞ്ചസാര – 1/4 കപ്പ്
ഓറഞ്ച്‌ നീര് – 1/2 കപ്പ്
ജലാറ്റിന്‍ പൗഡര്‍ – ഒരു ടീസ്പൂണ്‍
ഫ്രഷ് ക്രീം – 400 ഗ്രാം
പാല്‍, പൊടിക്കാത്ത പഞ്ചസാര – 4 ടേബിള്‍ സ്പൂണ്‍ വീതം

Also read:ഇത്രയും പേർ തന്നെ സ്നേഹിക്കുന്നുവോ? ആശ്ചര്യത്തോടെ കാളിദാസ്; മാളവിക ബിഗ്സ്ക്രീനിലേക്കോ? മനസ്സ് തുറന്ന് കാളിദാസ്

തയാറാക്കുന്ന വിധം

ഓറഞ്ച് നീരും സ്‌ട്രോബറി ഉടച്ചതും ഒരു ബൗളില്‍ എടുത്ത് ഒരുമിച്ച് യോജിപ്പിക്കുക. ഇതില്‍ പൊടിച്ച പഞ്ചസാര ചേര്‍ത്തിളക്കി 4 മണിക്കൂര്‍ ഫ്രിഡ്ജില്‍ വയ്ക്കുക. ക്രീം ഫ്രിഡ്ജില്‍ വച്ച് തണുപ്പിക്കുക. 4 ടേബിള്‍ സ്പൂണ്‍ പൊടിക്കാത്ത പഞ്ചസാര പാലില്‍ ചേര്‍ത്തിളക്കുക. നന്നായി ഇളക്കി ക്രീമും ചേര്‍ത്ത് കട്ടിയാകുംവരെ ഇളക്കുക. ഇത് സ്‌ട്രോബറി പള്‍പ്പില്‍ ചേര്‍ക്കുക. ഇത് ചെറു ബൗളുകളിലേക്കോ, ഐസ്‌ട്രേയിലേക്കോ പകര്‍ന്ന് ഫ്രീസ് ചെയ്ത് വിളമ്പുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News