യുപിയില്‍ കാള ഇടിച്ചുതെറിപ്പിച്ചത് 15 പേരെ; പിടികൂടിയത് മൂന്ന് മണിക്കൂര്‍ നേരത്തെ ശ്രമത്തിനിടെ

stray-bull-up

ഉത്തര്‍ പ്രദേശിലെ ജലാലാബാദില്‍ കാള ഇടിച്ചുതെറിപ്പിച്ചത് 15 പേരെ. മൂന്ന് മണിക്കൂര്‍ പിന്തുടര്‍ന്നാണ് കാളയെ പിടിച്ചുകെട്ടാനായത്. തെരുവില്‍ അലഞ്ഞുതിരിഞ്ഞു നടന്ന കാള ആളുകളെ പിന്തുടരുകയും കൊമ്പുകൊണ്ട് ഇടിച്ച് കുടഞ്ഞ് എറിയുകയുമായിരുന്നു. ഇതിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നുണ്ട്.

ജലാലാബാദ് ടൗണില്‍ വാഹനത്തിരക്കിനിടയില്‍ ആദ്യം ഒരാളെ പിന്തുടരുന്ന കാളയാണ് ദൃശ്യത്തിലുള്ളത്. കാള പുറകില്‍ എത്തി ഇയാളെ ഇടിച്ച് നിലത്തു വീഴ്ത്തി. എഴുന്നേല്‍ക്കുന്നതിന് മുമ്പ് കാള അയാളുടെ അരക്കെട്ടില്‍ വീണ്ടും ഇടിച്ചു. ഇയാളുടെ കണ്ണിന് പരുക്കേറ്റു. ഇടത് കണ്ണിന് ചുറ്റും രക്തവുമായി നില്‍ക്കുന്ന ആളുടെ ദൃശ്യത്തിലുണ്ട്.

Read Also: ബിജെപി നേതാവിനെ മഹാറാണയാക്കി; ഉദയ്പൂര്‍ കൊട്ടാരത്തില്‍ സംഘര്‍ഷം

കാളയുടെ പരാക്രമത്തിലും അതിനെ പേടിച്ച് ഓടിയും 15 പേര്‍ക്ക് ആണ് പരുക്കേറ്റത്. ഒരു മണിക്കൂര്‍ നീണ്ട ഭീതി പരത്തിയതിന് ശേഷം ജലാലാബാദ് മുനിസിപ്പല്‍ കൗണ്‍സില്‍ കാളയെ പിടിക്കാന്‍ കെണിയൊരുക്കി. എന്നാല്‍, മുനിസിപ്പല്‍ കൗണ്‍സിലിന്റെ വാഹനം തട്ടിമാറ്റി രക്ഷപ്പെടുകയായിരുന്നു. മൂന്ന് മണിക്കൂര്‍ നീണ്ട പരിശ്രമത്തിനൊടുവിലാണ് കാളയെ പിടികൂടാനായത്.

Key words: bull, jalalabad, uttar pradesh

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
bhima-jewel
sbi-celebration

Latest News