യുപിയിലെ ആശുപത്രി വാർഡിനുള്ളിൽ കാള; ഭയന്ന് രോഗികൾ ;ചികിത്സക്കെന്ന പരിഹാസവുമായി സോഷ്യൽമീഡിയ

ഉത്തരേന്ത്യയിലെ സ്ഥിരം കാഴ്ചയാണ് തെരുവോരങ്ങളിൽ അലഞ്ഞ് തിരിഞ്ഞ് നടക്കുന്ന കന്നുകാലികൾ. ഇപ്പോഴിതാ ലഖ്നൗവിലെ റായ്ബറേലിയിലെ ജില്ലാ ആശുപത്രിയിൽ നിന്നുള്ള കാളയുടെ ചിത്രമാണ് വാർത്തകളിൽ ഇടംനേടുന്നത്. ആശുപത്രിയിലെ വാർഡിൽ കുറേ രോഗികളുടെ ഇടയിലേക്ക് കയറിപ്പോകുന്ന കാളയുടെ ചിത്രമാണ് വൈറലാകുന്നത്.

ALSO READ: അമിതവേഗതയില്‍ വന്ന ട്രക്ക് ഓട്ടോ റിക്ഷയില്‍ ഇടിച്ചു; 9 പേര്‍ക്ക് ദാരുണാന്ത്യം, 5 പേരുടെ നില ഗുരുതരം

ഉത്തരവാദിത്തമില്ലാത്ത ആശുപത്രി ജീവനക്കാരാണ് ഇവിടെ എന്ന് തെളിയിക്കുന്നതാണ് ഈ സംഭവം. ആശുപത്രി പോലൊരു സ്ഥാപനത്തിൽ കാള കയറിയിട്ടും അധികൃതർ നടപടിയും ഇതിനെതിരെ എടുക്കുന്നില്ല. ചിത്രം വൈറലായതോടെ അലഞ്ഞുതിരിഞ്ഞ് നടക്കുന്ന മൃ​ഗങ്ങളുടെ കാര്യത്തിൽ അധികൃതർ പരിഹാരം കാണണമെന്ന ആവശ്യങ്ങളും ഉയർന്നിട്ടുണ്ട്.

അതേസമയം കാള ചികിത്സക്കെത്തി എന്നാണ് സോഷ്യൽമീഡിയയിലെ വിമർശനം എന്തോ ഭാഗ്യത്തിന് വലിയ ആക്രമണമൊന്നും ഉണ്ടായില്ല. ആശുപത്രിയിൽ വെച്ച് കാള ആരേയും ഉപദ്രവിക്കുകയോ പരിക്കേല്പിക്കുകയോ ചെയ്തില്ല എന്നു പറയുന്നത് തീർത്തും അപഹാസ്യമാണ്. ഒരു പക്ഷെ കാള അക്രമാസക്തമായെങ്കിൽ രോഗികളുടെ തന്നെ ജീവന് ഭീഷണിയായേനെ.

ALSO READ: ഫിയോക്കിന്റെ സമരപ്രഖ്യാപനം അങ്ങേയറ്റം അപലപനീയവും പ്രതിഷേധാര്‍ഹവും: ഫെഫ്ക്ക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News