ചാലക്കുടി കെ.എസ്.ആര്‍.ടി.സി ബസ്സ് സ്റ്റാന്റില്‍ വീണ്ടും തെരുവ് നായ ആക്രമണം

ചാലക്കുടി കെ.എസ്.ആര്‍.ടി.സി ബസ്സ് സ്റ്റാന്റില്‍ വീണ്ടും തെരുവ് നായ ആക്രമണം. വെള്ളിയാഴ്ച രാവിലെ ഒരു യാത്രക്കാരനും പെട്രോള്‍ പമ്പ് ജീവനക്കാരനും തെരുവു നായയുടെ കടിയേറ്റു. രാവിലെയാണ് യാത്രക്കാരനെ തെരുവുനായ കടിച്ചത്. ജോലി ചെയ്യുന്നതിനിടെയാണ് പെട്രോൾ പമ്പ് ജീവനക്കാരനായ സുഭാഷിനെ നായ കടിച്ചത്.

also read :2021-22 ല്‍ നികുതി കുടിശ്ശികയില്‍ 420 കോടി രൂപയുടെ കുറവ്; ഇത് ചരിത്ര നേട്ടം; മന്ത്രി കെ.എന്‍.ബാലഗോപാല്‍

പതുങ്ങി വന്ന നായ രണ്ടുതവണ കടിച്ചു. ഇതിനിടെ ഐ ടി ഐ വിദ്യാർത്ഥികളെയും നായകൾ ആക്രമിക്കാൻ ശ്രമിച്ചു. കഴിഞ്ഞ ഏതാനും ദിവസങ്ങൾക്കിടെ പത്തോളം പേർക്കാണ് ഈ പ്രദേശത്ത് തെരുവുനായയുടെ കടിയേറ്റത്. പതിനഞ്ചോളം തെരുവു നായകളാണ് ബസ് സ്റ്റാന്റിലും പരിസരത്തുമായി അലഞ്ഞു നടക്കുന്നത്.

also read :അന്യഗ്രഹ ജീവികളുടെ സാന്നിധ്യം ഉള്ളതായ നിഗമനത്തിൽ എത്താൻ കഴിയില്ല; നാസ

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News