തെരുവുനായ കുറുകെ ചാടി; ഓട്ടോ ഡ്രൈവർക്ക് ദാരുണാന്ത്യം

കോഴിക്കോട് കണ്ണൂക്കരയിൽ തെരുവുനായ ഓട്ടോറിക്ഷയ്ക്ക് കുറുകെ ചാടി ഡ്രൈവർക്ക് ദാരുണാന്ത്യം. അഴിയൂർ സ്വദേശി അനിൽ ബാബു (47) ആണ് മരിച്ചത്. നായ കുറുകെ ചാടിയതിനെ തുടർന്ന് നിയന്ത്രണംവിട്ട ഓട്ടോറിക്ഷ മറിയുകയായിരുന്നു.

Also Read: നൗഷാദ് ജീവിച്ചിരിപ്പുണ്ടോ എന്ന് സംശയം; അഫ്‌സാനയുടെ കസ്റ്റഡി അപേക്ഷ പൊലീസ് ഉടൻ നൽകില്ല

വ്യാഴാഴ്ച വൈകിട്ട് അഞ്ചുമണിയോടെയാണ് അപകടം ഉണ്ടായത്. കണ്ണൂക്കര – ഒഞ്ചിയം റോഡിലാണ് അപകടമുണ്ടായത് . അപകടമുണ്ടായപ്പോൾ ഡ്രൈവർ പുറത്തേക്ക് തെറിച്ചു വീണിരുന്നു. പരുക്കേറ്റ അനിൽബാബുവിനെ നാട്ടുകാർ ആശുപത്രിയിൽ എത്തിച്ചെങ്കിലും രാത്രിയോടെ മരിക്കുകയായിരുന്നു. പോസ്റ്റ് മോർട്ടത്തിനായി മൃതദേഹം വടകര ജില്ലാ ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്.

Also Read: മരം മുറി കേസിലെ പ്രതികളുടെ വാദം പൊളിഞ്ഞു; മരത്തിന്റെ DNA പരിശോധന നടത്തുന്നത് ഇന്ത്യയിൽ ആദ്യം, മന്ത്രി എ കെ ശശീന്ദ്രൻ

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News