കാസര്‍ഗോഡ് വൃദ്ധയെ നായക്കൂട്ടം ആക്രമിച്ചു, ദേഹമാസകലം കടിച്ചു പറിച്ചു

കാസര്‍കോട്ട് വൃദ്ധയ്ക്ക് നേരെ  നായക്കൂട്ടം ആക്രമണം. ബേക്കല്‍ പുതിയ കടപ്പുറം സ്വദേശി ഭാരതി (65) ആണ് ആക്രമണത്തിന് ഇരയായത്. ദേഹമാസകലം കടിച്ചു പറിച്ചു. കൈകാലുകള്‍ക്കും കഴുത്തിനുമാണ് പരുക്കേറ്റത്.

സംസ്ഥാനത്ത് പലയിടങ്ങളിലായി നടക്കുന്ന തെരിവ് ആക്രമണത്തില്‍ പ്രതികരണവുമായി മനുഷ്യാവകാശ കമ്മീഷൻ അംഗം ബൈജു നാഥ് രംഗത്തെത്തി. പ്രശ്നത്തിന് പരിഹാരം കാണാന്‍  ജനങ്ങൾ കൂടി സഹകരിക്കണമെന്നും മാലിന്യം വലിച്ച് എറിയുന്ന അവസ്ഥ മാറണമെന്നും അദ്ദേഹം പറഞ്ഞു.

പത്ത് വർഷത്തേക്ക് നായകളുടെ ജനന നിയന്ത്രണം തുടരണമെന്നും  തെരുവ് നായക്കളെ ഒരു പൊതുസ്ഥലത്ത് അടച്ചിടാനുളള സംവിധാനം വേണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News