മലപ്പുറത്ത് തെരുവുനായകളുടെ കടിയേറ്റ് ആടുകൾ ചത്തു

മലപ്പുറം ചോക്കാട് മാളിയേക്കലിൽ തെരുവ് നായക്കളുടെ കടിയേറ്റ് ആടുകൾ ചത്തു. വയലിൽ കെട്ടിയിട്ടിരുന്ന നാല് ആടുകളാണ് ചത്തത്.

ചെട്ടിയൻതൊടിക ഉമ്മറിന്റെ നാല് ആടുകളെയാണ് തെരുവു നായകൾ കടിച്ചു കൊന്നത്. വീടിന്റെ തൊട്ടടുത്തുള്ള വയലിലേക്ക് ആടുകളെ മേയാൻ വിട്ടതായിരുന്നു. പത്തിലേറെ തെരുവുനായ്ക്കളാണ് കൂട്ടമായെത്തി ആടുകളെ ആക്രമിച്ചത്. ആടുകളുടെ കരച്ചിൽ കേട്ട് നോക്കിയപ്പോഴാണ് നായ്ക്കൂട്ടം ആക്രമിയ്ക്കുന്നത് കണ്ടത്. കഴിഞ്ഞ ദിവസം ഉച്ചയോടെയാണ് സംഭവം. കെട്ടിയിട്ട ആടുകളാണ് ആക്രമണത്തിന് ഇരയായത്.

അതേസമയം, പ്രദേശത്ത് തെരുവുനായ്ക്കളുടെ ശല്യം രൂക്ഷമാണ്. നാട്ടുകാർ ചോക്കാട് പഞ്ചായത്തിൽ പരാതി നൽകിയിട്ടുണ്ട്. ആടുകളെ ആക്രമിച്ചതിന് തൊട്ടടുത്തായി അംഗനവാടിയും പ്രവർത്തിയ്ക്കുന്നുണ്ട്. ഈ ഭീതിയിലാണ് പ്രദേശവാസികൾ.

Also Read: പത്തനംതിട്ടയിൽ ദുരിതാശ്വാസ ക്യാമ്പുകൾ പ്രവർത്തിക്കുന്ന വിദ്യാഭാസ സ്ഥാപനങ്ങൾക്ക് നാളെ അവധി

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News