പത്തനംതിട്ടയില്‍ തെരുവ് നായയുടെ ആക്രമണം, രണ്ട് പേര്‍ക്ക് കടിയേറ്റു

പത്തനംതിട്ടയില്‍ തെരുവ് നായയുടെ ആക്രമണം. ഇലന്തൂരിൽ രണ്ടുപേര്‍ക്കാ തെരുവുനായയുടെ  കടിയേറ്റു. വീടിനു മുറ്റത്ത് നിൽക്കുകയായിരുന്ന യുവാവിനെയും റോഡിലൂടെ നടന്നു പോവുകയായിരുന്ന സ്ത്രീയെയും ആണ് നായ കടിച്ച് പരിക്കേൽപ്പിച്ചത്

കടിയേറ്റ രണ്ടുപേരെയും പത്തനംതിട്ട ജനറൽ ആശുപത്രിയിൽ എത്തിച്ച് ചികിത്സ നല്‍കി. സംസ്ഥാനത്ത് വിവിധയിടങ്ങളില്‍ തെരുവ് നായ ആക്രമണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നുണ്ട്. വിഷയത്തില്‍ സംസ്ഥാന സര്‍ക്കാര്‍ കാര്യക്ഷമമായി ഇടപെടുകയാണെന്നും കേന്ദ്ര നിയമങ്ങള്‍ അക്രമകാരികളായ നായ്ക്കളെ കൈകാര്യം ചെയ്യുന്നതില്‍ നിന്ന് സര്‍ക്കാരിന് പിന്നോട്ടുവലിക്കുന്നതാണെന്നും ക‍ഴിയാവുന്നതെല്ലാം സംസ്ഥാന സര്‍ക്കാര്‍ ചെയ്യുമെന്നും മന്ത്രി എംബി രാജേഷ് പ്രതികരിച്ചരുന്നു. ദയാവധം നടപ്പിലാക്കുന്ന കാര്യം ചര്‍ച്ചചെയ്യുമെന്നും അദ്ദേഹം പറഞ്ഞിരുന്നു.

ALSO READ: തീവണ്ടിയുടെ ശൗചാലയം പൂട്ടി അകത്തിരുന്നയാളെ പൂട്ട് പൊ‍ളിച്ച് പുറത്തെത്തിച്ചു

അതേസമയം കണ്ണൂരില്‍ തെരുവ് നായ്ക്കളുടെ കടിയേറ്റ് മരണപ്പെട്ട് നിഹാലിന്‍റെ കുടുംബത്തിന് മന്ത്രിസഭായോഗം 10 ലക്ഷം സഹായധനം പ്രഖ്യാപിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News