തിരുവനന്തപുരത്ത് തെരുവുനായ ആക്രമണം; നാല്‍പതോളം പേര്‍ക്ക് പരുക്ക്

stray dog bite German tourist

തിരുവനന്തപുരത്ത് തെരുവുനായ് ആക്രമണത്തില്‍ നിരവധി പേര്‍ക്ക് പരുക്ക്. കരമന, കൈമനം ഭാഗത്തെ നാല്‍പതോളം പേര്‍ക്കാണ് തെരുവുനായയുടെ കടിയേറ്റത്. പിക്കേറ്റവരെ മെഡിക്കല്‍ കോളജിലും ജനറല്‍ ആശുപത്രിയിലും പ്രവേശിപ്പിച്ചു.

Also read:ചിത്രകാരന്‍ പ്രദീപ് പുത്തൂരിന് 17 ലക്ഷത്തിന്റെ അമേരിക്കന്‍ അവാര്‍ഡ്

വൈകിട്ടാണ് നഗരത്തില്‍ പരിഭ്രാന്തി തെരുവുനായയുടെ ആക്രമണം. പാപ്പനംകോട് നിന്നാരംഭിച്ച് കിഴക്കേകോട്ടവരെയുള്ള പ്രദേശങ്ങളില്‍ ആളുകളെ തെരുവുനായ് ആക്രമിച്ചു. ഒരു നായയാണ് എല്ലാവരെയും കടിച്ചതെന്നാണ് വിവരം. സ്‌കൂള്‍ വിദ്യാര്‍ഥികള്‍ അടക്കം നിരവധി പേര്‍ക്ക് പരിക്കേറ്റു. ആഴത്തില്‍ മുറിവേറ്റ മൂന്നുപേരെ മെഡിക്കല്‍കോളജിലും ബാക്കിയുള്ളവരെ ജനറല്‍ ആശുപത്രിയിലും ആണ് പ്രവേശിച്ചത്. നാല്‍പതോളം പേര്‍ക്കാണ് തെരുവുനായയുടെ കടിയേറ്റത്.

Also read:തൃശൂർ ടൗണിൽ അഞ്ചടിയോളം ഉയരമുള്ള കഞ്ചാവ് ചെടി കണ്ടെത്തി

പേവിഷബാധയുള്ള നായയാണ് ആക്രമിച്ചതെന്നാണ് വിവരം. നായയെ പിടിക്കുന്നതിന് നഗരസഭയുടെ നേതൃത്വത്തില്‍ ഡോഗ് സ്‌ക്വാഡിന്റെ തെരച്ചില്‍ ആരംഭിച്ചിട്ടുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News