കോഴിക്കോട് തെരുവുനായ ആക്രമണം; പത്തിലേറെ പേര്‍ക്ക് കടിയേറ്റു

stray-dog-attack-kozhikode

കോഴിക്കോട് വെള്ളിപറമ്പില്‍ തെരുവുനായ ആക്രമണമുണ്ടായി. പത്തിലധികം പേർക്ക് നായയുടെ കടിയേറ്റു. കുട്ടികൾക്ക് അടക്കം കടിയേറ്റു. പരുക്കേറ്റവരെ ആശുപത്രിയിൽ ചികിത്സ തേടി.

Also Read: കൊല്ലത്ത് വള്ളം മറിഞ്ഞ് സ്ത്രീ മരിച്ചു

അതിനിടെ, നെടുമങ്ങാട് പുതുകുളങ്ങരയില്‍ നിയന്ത്രണം വിട്ട് കാര്‍ മറിഞ്ഞ് രണ്ടര വയസുകാരന്‍ മരിച്ചു. നെടുമങ്ങാട് നിന്നു ആര്യനാട് – പറണ്ടോട് പോകുന്ന വഴിയിലാണ് അപകടം സംഭവിച്ചത്. ആര്യനാട് -പറണ്ടേട് സ്വദേശി വിഷ്ണുവിന്റെയും കരിഷ്മയുടെയും മകന്‍ ഋതിക് ആണ് മരിച്ചത്.

രണ്ട് കുട്ടികള്‍ ഉള്‍പ്പെടെ 7 പേര്‍ കാറില്‍ ഉണ്ടായിരുന്നു. പരുക്കേറ്റവരെ മെഡിക്കല്‍ കോളെജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഋതികിന്റെ മൃതദേഹം ജില്ലാ ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.

Read Also: സ്കൂളിലെ ക്രിസ്മസ് ആഘോഷം തടയാൻ ശ്രമിച്ചു; വിശ്വഹിന്ദു പരിഷത്തിന്റെ പ്രവർത്തകർ അറസ്റ്റിൽ

പുതുകുളങ്ങര പാലത്തിന് സമീപമാണ് അപകടം നടന്നത്. നിയന്ത്രണം തെറ്റി വന്ന കാര്‍ പാലത്തിന് സമീപത്തെ കുറ്റിയില്‍ ഇടിച്ചാണ് മറിഞ്ഞത്. പാലത്തിനു സമീപത്തെ കല്ലില്‍ ഇടിച്ചില്ല എങ്കില്‍ കാര്‍ ആറ്റിലേക്ക് മറിയുമായിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News