മലപ്പുറം കല്‍പകഞ്ചേരിയില്‍ തെരുവ് നായയുടെ ആക്രമണത്തില്‍ 21 പേര്‍ക്ക് പരിക്ക്. സ്ത്രീകളും കുട്ടികളും ഉള്‍പ്പെടെയുള്ളവര്‍ക്കാണ് കടിയേറ്റത്. കല്‍പകഞ്ചേരി പഞ്ചായത്തിലെ കാവപ്പുര, തോട്ടായി, നെച്ചിക്കുണ്ട്, മയ്യേരിച്ചിറ എന്നിവിടങ്ങളിലാണ് തെരുവുനായയുടെ ആക്രമണം. പരിക്കേറ്റവരില്‍ നാലുപേര്‍ കുട്ടികളാണ്.
ALSO READ:പാലക്കാട് നഗരത്തില്‍ കെ.എസ്.യു നേതാക്കള്‍ തെരുവില്‍ ഏറ്റുമുട്ടി
മദ്‌റസയിലേക്കും ജോലിയ്ക്കും ഇറങ്ങിയവരാണ് ആക്രമണത്തിനിരയായത്. കാലിനും, കൈയ്ക്കും, മുഖത്തും മുറിവേറ്റിട്ടുണ്ട്. ഇവരെ തിരൂര്‍ ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മയ്യേരിച്ചിറയില്‍ കൂട്ടമായാണ് തെരുവുനായ്ക്കളെത്തിയത്. ആക്രമിച്ച തെരുവുനായ്ക്കളെ ഉടന്‍ പിടികൂടണമെന്ന് ആവശ്യപ്പെട്ട് നാട്ടുകാര്‍ പഞ്ചായത്ത്, മൃഗാശുപത്രി, പൊലീസ് സ്റ്റേഷന്‍ എന്നിവിടങ്ങളില്‍ പരാതി നല്‍കി.
ALSO READ:സംസ്ഥാനത്തെ 4 നഗരങ്ങളിലെ ഫുഡ് സ്ട്രീറ്റുകള്‍ ആധുനികവത്ക്കരിക്കും: മന്ത്രി വീണാ ജോര്‍ജ്
പ്രദേശത്ത് തെരുവുനായ് ശല്യം രൂക്ഷമാണ്. ഒറ്റയ്ക്ക് പുറത്തിറങ്ങാനാവാത്ത സാഹചര്യമാണെന്ന് നാട്ടുകാര്‍ പറയുന്നു. ഇരുചക്ര വാഹനങ്ങളില്‍ പോകുന്നവര്‍ക്ക് പിന്നാലെ തെരുവുനായ്ക്കള്‍ പാഞ്ഞടുക്കുന്നത് ഭീഷണിയുയര്‍ത്തുന്നു. അടിയന്തര പരിഹാരം വേണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here