തെരുവുനായ ആക്രമണം ; ആശങ്ക രേഖപ്പെടുത്തി സുപ്രീംകോടതി

രാജ്യത്ത്‌ തെരുവുനായകളുടെ ആക്രമണത്തിൽ കടുത്ത ആശങ്ക രേഖപ്പെടുത്തി സുപ്രീംകോടതി. തിങ്കൾ രാവിലെ തെരുവുനായകളുടെ ആക്രമണത്തിൽ പരിക്കേറ്റ കൈയുമായി കുനാൽ ചാറ്റർജിയെന്ന അഭിഭാഷകൻ ചീഫ്‌ ജസ്റ്റിസ്‌ ഡി വൈ ചന്ദ്രചൂഡിന്റെ നേതൃത്വത്തിലുള്ള ബെഞ്ച്‌ മുമ്പാകെ ഹാജരായതാണ്‌ പരാമർശത്തിനു പിന്നിൽ. അഞ്ചുനായകൾ തന്നെ ആക്രമിച്ചെന്ന്‌ അഭിഭാഷകൻ അറിയിച്ചു.

also read:ആശുപത്രികളിൽ ജാഗ്രത ശക്തമാക്കും; 16 ടീമുകൾ രൂപീകരിച്ചു; ആശുപത്രികളിലെ അനാവശ്യ സന്ദർശനങ്ങൾ ഒഴിവാക്കണമെന്നും മന്ത്രി

സംഭവത്തിൽ ഞെട്ടൽ രേഖപ്പെടുത്തിയ ചീഫ്‌ ജസ്‌റ്റിസ്‌ തന്റെ ക്ലർക്ക് അംഗം കാർ പാർക്ക്‌ ചെയ്യുന്നതിനിടെ ഇത്തരത്തിൽ കടിയേറ്റിട്ടുണ്ടെന്നും പറഞ്ഞു.തെരുവുനായ വിഷയം പരിഹരിക്കാനും പൗരന്മാരുടെ സുരക്ഷ ഉറപ്പാക്കാനും സ്വമേധയാ കേസെടുക്കണമെന്ന്‌ മുതിർന്ന അഭിഭാഷകൻ വിജയ് ഹൻസാരിയ ആവശ്യപ്പെട്ടു. പരിഗണിക്കാമെന്ന് ചീഫ്‌ ജസ്‌റ്റിസ്‌ ഉറപ്പുനൽകി. ആക്രമണകാരികളായ തെരുവുനായകളെ ദയാവധത്തിന്‌ വിധേയമാക്കണമെന്ന കണ്ണൂർ ജില്ലാ പഞ്ചായത്തിന്റെ ഹർജി മറ്റൊരു ബെഞ്ച്‌ അടുത്ത ദിവസം പരിഗണിക്കുന്നുണ്ട്‌.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News