തിരുവനന്തപുരത്ത് രണ്ട് വയസ്സുകാരന് തെരുവുനായയുടെ കടിയേറ്റു

തിരുവനന്തപുരം ബാലരമപുരം മംഗലത്തുകോണത്ത് രണ്ട് വയസ്സുകാരന് തെരുവുനായയുടെ കടിയേറ്റു. ദീപു- വിദ്യ ദമ്പതികളുടെ മകൻ ദക്ഷിതിനാണ് കടിയേറ്റത്. ശനിയാഴ്ച രാവിലെ പത്ത് മണിയോടെയായിരുന്നു സംഭവം. കുട്ടിയുടെ തോളിലാണ് നായയുടെ കടിയേറ്റിട്ടുള്ളത്. കുട്ടിയെ ചികിത്സയ്ക്കായി തിരുവനന്തപുരം ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.

Also Read: പ്രായപൂർത്തിയാകാത്ത കുട്ടി സ്‌കൂട്ടർ ഓടിച്ചു; അമ്മയ്ക്ക് കാൽ ലക്ഷം പിഴ

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News