കാസര്‍ക്കോഡ് കുമ്പളയില്‍ തെരുവ് നായ്ക്കള്‍ ആടുകളെ കടിച്ചു കൊന്നു

കാസര്‍ക്കോഡ് കുമ്പളയില്‍ തെരുവ് നായ്ക്കള്‍ ആടുകളെ കടിച്ചു കൊന്നു. നീരൊളിയിലെ ഹമീദിന്റെ ആടുകളാണ് ചത്തത്. കഴിഞ്ഞ ദിവസം രാത്രിയാണ് കുമ്പള മൊഗ്രാല്‍ നീരൊളിയില്‍ തെരുവ് നായ്ക്കള്‍ ആടുകളെ കടിച്ച് കൊന്നത്. തെരുവ് നായ്ക്കൂട്ടം നീരൊളിയിലെ ഹമീദിന്റെ വീട്ടിലെ ആട്ടിന്‍ കൂട് തകര്‍ത്താണ് രണ്ട് ആടുകളെ കടിച്ച് കീറിയത്.

ഗര്‍ഭിണിയായ ആടും മുട്ടനാടും ചത്തു. കൂലിപ്പണിയെടുത്ത് ജീവിക്കുന്ന ഹമീദിന്റെ കുടുംബം അധിക വരുമാനം കണ്ടെത്തുന്നതിനായി വളര്‍ത്തിയ ആടുകളാണ് തെരുവ് നായ്ക്കളുടെ ആക്രമണത്തില്‍ ചത്തത്. കുമ്പള പഞ്ചായത്തിലെ പതിനാറാം വാര്‍ഡിലുള്‍പ്പെടുന്ന പ്രദേശത്ത് തെരുവ് നായയുടെ ശല്യം രൂക്ഷമാണ്. പകല്‍ സമയത്തടക്കം തെരുവ് നായ ശല്യം കാരണം പുറത്തിറങ്ങാന്‍ കഴിയാത്ത സാഹചര്യമാണെന്ന് നാട്ടുകാര്‍ പറയുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News