തൃശ്ശൂരിൽ വീണ്ടും തെരുവ് നായ് ആക്രമണം , ഇന്ന് മാത്രം കടിയേറ്റത് ഒൻപത് പേർക്ക്

തൃശൂരിൽ വീണ്ടും തെരുവ് നായയുടെ ആക്രമണം. വല്ലച്ചിറ, ഊരകം മേഖലകളിലാണ് നായയുടെ കടിയേറ്റ് 9പേർക്ക് പരുക്കേറ്റത്. നായയെ പിന്നീട് വാഹനമിടിച്ച് ചത്ത നിലയിൽ കണ്ടെത്തി.

ഇന്ന് രാവിലെ വല്ലച്ചിറയിൽ നിന്നാണ് തെരുവുനായ ആളുകളെ ഓടിച്ചിട്ട് ആക്രമിച്ചു തുടങ്ങിയത്. പിന്നീട് ഊരകം ചേർപ്പ് ഭാഗങ്ങളിലും ആളുകളെ ആക്രമിച്ചു. നാട്ടുകാർ ചേർന്ന് ഓടിച്ചു വിട്ട നായയെ പിന്നീട് ഊരകത്ത് വാഹനം ഇടിച്ച് ചത്ത നിലയിൽ കണ്ടെത്തുകയായിരുന്നു. പരിക്കേറ്റ 9 പേർ ചേർപ്പ് സാമൂഹിക ആരോഗ്യ കേന്ദ്രത്തിൽ പ്രാഥമിക ചികിത്സ തേടി. ഇവരില്‍ 7 പേരെ പിന്നീട് തൃശൂർ മെഡിക്കൽ കോളേജിലേക്ക് മാറ്റി . ആരുടേയും നില ഗുരുതരമല്ല.

Also read : ഹനുമാൻ കുരങ്ങിനെ മയക്കുവെടി വെക്കില്ല; മന്ത്രി ചിഞ്ചുറാണി

ചത്ത നായയെ വെറ്റിനറി ഡോക്ടറുടെ നേതൃത്വത്തിൽ മണ്ണുത്തി വെറ്ററിനറി കോളേജിലേക്ക് പോസ്റ്റ് മോർട്ടത്തിനായി കൊണ്ടുപോയി.കഴിഞ്ഞ ദിവസം ചാവക്കാട് പുന്നയൂർക്കുളം, കുന്നംകുളം, ചിയ്യാരം എന്നിവടങ്ങളിലും തെരുവ് നായ് അക്രമണമുണ്ടായിരുന്നു.

Also read : അട്ടപ്പാടി ഷോളയൂരില്‍ വന്യജീവി ആക്രമണത്തില്‍ ഒരാള്‍ മരിച്ചു

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News