തെരുവ് നായ്ക്കളുടെ ആക്രമണത്തില്‍ പരുക്കേറ്റ എട്ടു വയസുകാരി കൃത്യമായ ചികിത്സ ലഭിക്കാതെ മരിച്ചു. ഉത്തർപ്രദേശിലെ ആഗ്രയിലാണ് സംഭവം. രണ്ടാഴ്ച മുമ്പാണ് കുട്ടി കടയില്‍ പോയി വരുമ്പോള്‍ തെരുവ് നായ്ക്കളുടെ ആക്രമണത്തിന് ഇരയാകുന്നത്. എന്നാല്‍ മാതാപിതാക്കള്‍ കുട്ടിക്ക് ചികിത്സ നല്‍കിയില്ല. ആശുപത്രിയില്‍ എത്തിക്കുകയോ ആന്‍റീ റാബീസ് വാക്സിനോ നല്‍കിയില്ല.
15 ദിവസത്തിന് ശേഷം ആരോഗ്യനില വഷളായപ്പോഴാണ് കുട്ടിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. വാക്സിനെടുക്കാൻ വൈകിയതാണ് മരണത്തിലേക്ക് നയിച്ചതെന്ന് ഡോക്ടർമാർ പറഞ്ഞു.
ALSO READ: ഗുജറാത്തില്‍ നൃത്തം ചെയ്യുന്നതിനിടെ പത്ത് പേര്‍ മരിച്ച സംഭവം: കാരണം വിശദീകരിച്ച് ആരോഗ്യവിദഗ്ധന്‍
ആദ്യം കമ്മ്യൂണിറ്റി ഹെൽത്ത് സെന്ററിലും തുടർന്ന് ൾ ആഗ്രയിലെ എസ്.എൻ മെഡിക്കൽ കോളജിലേക്കും കൊണ്ട് പോയെങ്കിലും മരിക്കുകയായിരുന്നു. ആശുപത്രിയില്‍ എത്തും മുമ്പേ കുട്ടി മരിച്ചതായിട്ടാണ് ഡോക്ടര്‍മാര്‍ പറഞ്ഞത്.
മകളുടെ മുറിവ് സാരമുള്ളതായിരുന്നില്ല. തന്‍റെ വീടിനടുത്തുള്ള മറ്റൊരു കുട്ടിയെയും നായക്കള്‍ ആക്രമിച്ചിരുന്നു, ആ കുട്ടി ഇപ്പോഴും സുഖമായിരിക്കുന്നു. പ്രശ്നങ്ങള്‍ ഒന്നും ഉണ്ടാകില്ലെന്ന് കരുതിയാണ് ആശുപത്രിയില്‍ പോകാത്തതെന്നും കുട്ടിയുടെ അച്ഛന്‍ പ്രതികരിച്ചു.
അതേസമയം നായ, പൂച്ച, കുരങ്ങ് എന്നിവയുടെ കടിയേറ്റാൽ, ഉടൻ തന്നെ ആൻറി റാബിസ് വാക്സിൻ നൽകേണ്ടത് പ്രധാനമാണെന്നും ബാഹ് സി.എച്ച്.സി സൂപ്രണ്ട് ഡോ. ജിതേന്ദ്ര കുമാർ പറഞ്ഞു.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here