സ്കൂളിലേക്ക് പോകാൻ പേടി; മലപ്പുറം തിരൂരങ്ങാടിയില്‍ തെരുവുനായ ശല്യം രൂക്ഷം

മലപ്പുറം തിരൂരങ്ങാടിയില്‍ തെരുവുനായ ശല്യം രൂക്ഷം. ഭയന്നാണ് കുട്ടികള്‍ സ്‌കൂളിലേക്കും മദ്രസകളിലേക്കും പോവുന്നത്. വിഷയത്തിൽ നഗരസഭാ അധികൃതര്‍ ഇടപെടുന്നില്ലെന്നാണ് നാട്ടുകാരുടെ പരാതി.കഴിഞ്ഞദിവസം തിരൂരങ്ങാടിയില്‍ കുഞ്ഞിനുനേരേ തെരുവുനായകളുടെ കൂട്ടം പാഞ്ഞടുത്തിരുന്നു. മറ്റൊരു വീട്ടിലേക്ക് ഓടിക്കയറിയാണ് കുഞ്ഞ് രക്ഷപ്പെട്ടത്.

Also Read: മറുനാടൻ മലയാളി ഓൺലൈനിന്റെ തിരുവനന്തപുരത്തെ ഓഫീസ് ഒരാഴ്ചക്കുള്ളിൽ പൂട്ടിയിരിക്കണം; നോട്ടീസ് നൽകി തിരുവനന്തപുരം നഗരസഭ

തിരൂരങ്ങാടി നഗരസഭ, തെന്നല, നന്നമ്പ്ര പഞ്ചായത്തുകളില്‍ തെരുവുനായ് ശല്യം രൂക്ഷമാണ്. ഭയന്നാണ് പുറത്തിറങ്ങുന്നതെന്ന് നാട്ടുകാര്‍ പറയുന്നു.കുട്ടികളെ സ്‌കൂളിലേക്കും മദ്രസകളിലേക്കും പറഞ്ഞയക്കുമ്പോള്‍ രക്ഷിതാക്കള്‍ ഒപ്പം പോകേണ്ട സാഹചര്യമാണ്. നഗരസഭാ അധികൃതരുടെ ശ്രദ്ധയില്‍പ്പെടുത്തിയെങ്കിലും പരിഹാരമായില്ലെന്നാണ് പരാതി.

Also Read: കരിങ്കടൽ വഴിയുള്ള ധാന്യ കയറ്റുമതി കരാറിൽ നിന്ന് പിൻവാങ്ങി റഷ്യ

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News