എംബിബിഎസ്, ബിഡിഎസ്, ബിഎസ്‌സി കോഴ്‌സുകളിലേക്കുള്ള സ്‌ട്രേ വേക്കന്‍സി റൗണ്ട് നടപടികള്‍ ആരംഭിച്ചു; അവസാന രജിസ്ട്രേഷൻ നാളെ

medical admission

എംബിബിഎസ്, ബിഡിഎസ്, ബിഎസ്‌സി (നഴ്‌സിങ്) കോഴ്‌സുകളിലേക്കുള്ള സ്‌ട്രേ വേക്കന്‍സി റൗണ്ട് നടപടികള്‍ ആരംഭിച്ചു. mcc.nic.in എന്ന വെബ്‌സൈറ്റിലൂടെയാണ് നടപടികൾ തുടങ്ങിയത്. ഓൾ ഇന്ത്യ ക്വാട്ട, എയിംസ്, ജിപ്മർ, കേന്ദ്ര, കല്പിത സർവകലാശാലകൾ, ഇഎസ്ഐസി എന്നിവയിലെ ഒഴിവുള്ള സീറ്റുകളാണ് പ്രക്രിയയിൽ ഉൾപ്പെടുക. നിലവിലെ ഒഴിവുകളുടെ പട്ടിക കോഴ്സ്, കോളേജ്, കാറ്റഗറി എന്നിങ്ങനെ തിരിച്ച്, എംസിസി വെബ്സൈറ്റിൽ നൽകിയിട്ടുണ്ട്. എംസ.സി അലോട്മെന്റ് വഴിയോ സംസ്ഥാന ക്വാട്ട വഴിയോ നിലവിൽ പ്രവേശനം ഇല്ലാത്തവർക്കാണ് സ്ട്രേ വേക്കൻസി റൗണ്ടിൽ പങ്കെടുക്കാൻ കഴിയുക.

എംസിസി മൂന്നാം റൗണ്ടിൽ അലോട്‌മെന്റ് ലഭിച്ച് പ്രവേശനം നേടാത്തവർക്ക് സ്ട്രേ വേക്കൻസി റൗണ്ടിൽ പങ്കെടുക്കാൻ യോഗ്യതയുണ്ടാകില്ല. എന്നാൽ, എംസിസി മൂന്നാം റൗണ്ട് അലോട്മെന്റ് പ്രകാരം, ‘നോട്ട് റിപ്പോർട്ടഡ്’ നിലയിൽ ഉള്ളവർക്ക് സ്റ്റേറ്റ് യുജി കൗൺസലിങ്ങിൽ പങ്കെടുക്കാം. സ്ട്രേ റൗണ്ടിൽ പങ്കെടുക്കാൻ പുതിയ രജിസ്ട്രേഷൻ നടത്തണം. സ്ട്രേ റൗണ്ടിലേക്ക് രജിസ്റ്റർ ചെയ്യാത്തവരെ സ്ട്രേ റൗണ്ട് അലോട്മെന്റിന് പരിഗണിക്കില്ല.

Also Read; ഇന്ത്യന്‍ പനോരമയില്‍ സവര്‍ക്കര്‍ സിനിമയെ ഉദ്ഘാടന ചിത്രമാക്കിയതില്‍ പ്രതിഷേധം ശക്തമാകുന്നു

നിബന്ധനകൾ;

ഒക്ടോബർ 25-ന് ഉച്ചയ്ക്ക് 12 വരെ https://mcc.nic.in വഴി, സ്ട്രേ റൗണ്ടിന് രജിസ്ട്രേഷൻ നടത്താം
തുക അടയ്ക്കാനുള്ള സൗകര്യം വൈകീട്ട് മൂന്നുവരെ ഉണ്ടാകും
ചോയ്സ് ഫില്ലിങ് സൗകര്യം 26-ന് രാവിലെ എട്ടുവരെ
ചോയ്സ് ലോക്കിങ് 25-ന് വൈകീട്ട് നാലുമുതൽ 26 രാവിലെ എട്ടുവരെ നടത്താം
അലോട്മെന്റ് ഫലം 29-ന് പ്രഖ്യാപിക്കും. അലോട്ട്‌ ചെയ്യപ്പെട്ട കോളേജിൽ പ്രവേശനംനേടാൻ 30 മുതൽ നവംബർ അഞ്ചുവരെ സൗകര്യമുണ്ടാകും
ഈ റൗണ്ടിൽ അലോട്‌മെന്റ് ലഭിച്ച് പ്രവേശനം നേടാത്തവർക്ക് സെക്യൂരിറ്റി ഡിപ്പോസിറ്റ് നഷ്ടപ്പെടും. അടുത്തവർഷത്തെ നീറ്റ് യുജി അഭിമുഖീകരിക്കുന്നതിൽ നിന്ന്‌ അവരെ വിലക്കുന്നതുമാണ്
ഒഴിവുകൾ 1184

സ്ട്രേ റൗണ്ടിലേക്ക് വിവിധ വിഭാഗം സ്ഥാപനങ്ങളിലായി എം.ബി.ബി.എസിന് 677-ഉം, ബി.ഡി.എസിന് 391-ഉം, ബി.എസ്‌സി.(നഴ്സിങ്‌) 116-ഉം ഒഴിവുകൾ ഉൾപ്പെടെ 1184 സീറ്റ്‌ ലഭ്യമാണ്.

Also Read; ‘പൊലീസില്ലാത്ത ഒരു നാടിനെ പറ്റി ചിന്തിച്ചിട്ടുണ്ടോ?’ വൻ താരനിരയുമായി “ഒരു അന്വേഷണത്തിൻ്റെ തുടക്കം”, ശ്രദ്ധ നേടി ടീസർ

എംബിബിഎസ് കൂടുതൽ ഒഴിവുകൾ ഉള്ളത്: തമിഴ്നാട്- 102, മഹാരാഷ്ട്ര- 94, പുതുച്ചേരി- 52, കർണാടക- 50, ഉത്തർപ്രദേശ്- 49, തെലങ്കാന- 36, വെസ്റ്റ്ബംഗാൾ- 32. എംബിബിഎസിന് ഓൾ ഇന്ത്യ ക്വാട്ടയിൽ 449-ഉം ഓപ്പൺ സീറ്റ് ക്വാട്ടയിൽ 22-ഉം ഒഴിവുകളുണ്ട്. ഡീംഡ്/പെയ്ഡ് സീറ്റ്- 143, എൻ.ആർ.ഐ.- 59.
കേരളത്തിൽ ഓൾ ഇന്ത്യ ക്വാട്ടയിലെ ഒഴിവുകൾ: എം.ബി.ബി.എസ്.- 12 ഒഴിവ്‌ (ഓപ്പൺ-5, ഒ.ബി.സി.-1, ഇ.ഡബ്ല്യു.എസ്.- 2, എസ്.സി.-4).

കോളേജ് തിരിച്ചുള്ള ഒഴിവുകൾ: കൊല്ലം: ഒ.ബി.സി., ഇ.ഡബ്ല്യു.എസ്. – ഒന്നുവീതം; കോന്നി: ഓപ്പൺ -2, എസ്.സി. -2; ഇടുക്കി: ഓപ്പൺ- 1, ഇ.ഡബ്ല്യു.എസ്.-1, എസ്.സി.- 1; പാലക്കാട്: ഓപ്പൺ- 2; തൃശ്ശൂർ – എസ്.സി.- 1.
ബി.ഡി.എസിന് കേരളത്തിൽ 27 ഒഴിവുണ്ട്. ആലപ്പുഴ- 4, തൃശ്ശൂർ- 5, കണ്ണൂർ- 7, കോട്ടയം- 5, കോഴിക്കോട്- 3, തിരുവനന്തപുരം- 3.

എംസിസി യുജി ആദ്യ മൂന്ന് റൗണ്ടുകൾപ്രകാരം പ്രവേശനം നേടിയവരുടെ ലിസ്റ്റ് എംസിസി യുജി സൈറ്റിൽ പ്രസിദ്ധപ്പെടുത്തിയിട്ടുണ്ട്. ഇവരെ സംസ്ഥാന യുജി കൗൺസലിങ്ങിന്റെ സ്ട്രേ റൗണ്ടിൽനിന്ന്‌ ഒഴിവാക്കുന്നതാണ്. സംസ്ഥാന സർക്കാർ കൗൺസലിങ് വഴിയുള്ള മൂന്നു റൗണ്ടുകളിലായി മെഡിക്കൽ പ്രവേശനം നേടിയവരുടെ പട്ടിക സംസ്ഥാന കൗൺസലിങ് ഏജൻസി എംസിസിക്ക്‌ കൈമാറുന്നതാണ്. എംസിസി സ്ട്രേ വേക്കൻസി ഫില്ലിങ് റൗണ്ടിൽനിന്ന്‌ ഇവരെ ഒഴിവാക്കും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News