12 പേരെ കടിച്ച നായ ചത്തു, പേവിഷബാധയുണ്ടോയെന്ന് പരിശോധിക്കും

കോട്ടയത്ത് 12 പേരെ കടിച്ച തെരുവുനായ ചത്തു. തലയോലപറമ്പ് മറവന്തുരുത്തിലാണ്  ആക്രമണകാരിയായ നായ ആളുകളെ ആക്രമിച്ചത്. പിന്നാലെ നായയെ ക‍ഴിഞ്ഞ ദിവസം പിടികൂടി കൂട്ടിലടച്ച് വാക്സിൻ നൽകിയിരുന്നു. എന്നാല്‍ ബുധനാ‍ഴ്ച നായയെ കൂട്ടിനുള്ളിൽ ചത്ത നിലയിൽ കണ്ടെത്തുകയായിരുന്നു.

ALSO READ: ബാലുശ്ശേരിയില്‍ എയിംസിന് സ്ഥലമേറ്റടുക്കുന്നതിനുള്ള വിജ്ഞാപനം പുറത്തിറങ്ങി

ഉദ്യോഗസ്ഥർ എത്തി നായയെ പ്രത്യേക കവറിലാക്കി പോസ്റ്റ്മോർട്ടത്തിന് തിരുവല്ലയിലേക്ക് കൊണ്ടുപോയി. നായക്ക് പേവിഷബാധയുണ്ടോയെന്ന് പരിശോധനയ്ക്ക് ശേഷമേ അറിയാനാകൂ. നായയുടെ കടിയേറ്റവർ ഫുൾ ഡോസ്  വാക്സിനേഷൻ ഫുൾ ഡോസ് എടുക്കണമെന്ന് നിര്‍ദേശം.

ALSO READ: എഐ ക്യാമറ; കോടതി പരാമർശം വ്യക്തമായി മനസിലാക്കാതെ മാധ്യമങ്ങള്‍ വാര്‍ത്ത നല്‍കി: മന്ത്രി പി. രാജീവ്

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News