പട്ടാമ്പിയില്‍ തെരുവുനായ ആക്രമണം; അഞ്ചുപേര്‍ക്ക് പരുക്ക്

പട്ടാമ്പി കപ്പൂരില്‍ വിവിധയിടങ്ങളില്‍ തെരുവുനായ്ക്കളുടെ ആക്രമണത്തില്‍ 6 പേര്‍ക്ക് പരിക്ക്. ബൈക്കില്‍ സഞ്ചരിച്ച അച്ഛനെയും മകളെയും തെരുവു നായ ആക്രമിച്ചു. ബൈക്കില്‍ സഞ്ചരിച്ച വിദ്യാര്‍ത്ഥികള്‍ക്ക് നേരെയും നായ്ക്കളുടെ ആക്രമണം.

പട്ടാമ്പി കപ്പൂരിലാണ് വ്യത്യസ്ത സംഭവങ്ങളിലായി തെരുവുനായയുടെ ആക്രമണം ഉണ്ടായത്. തെരുവുനായ്ക്കളുടെ ആക്രമണത്തില്‍ അച്ഛനും മകളും ഉള്‍പ്പടെ ആറു പേര്‍ക്ക് പരിക്കേറ്റു. പാട്ടാമ്പി ഗവണ്‍മെന്റ് സംസ്‌കൃത കോളേജ് വിദ്യാര്‍ത്ഥിയായ അശ്വതി, അച്ഛന്‍ രാജഗോപാല്‍ എന്നിവര്‍ക്കാണ് നായയുടെ ആക്രമണത്തില്‍ പരിക്കേറ്റത്. അച്ഛനും മകളും സഞ്ചരിച്ച ബൈക്കിന് നേരെ തെരുവുനായ ചാടുകയായിരുന്നു എന്ന് ദൃക്സാക്ഷികള്‍ പറഞ്ഞു.

Also Read:  വേമ്പനാട് കായലിന് പ്രത്യേകത പാക്കേജ് ആവശ്യപ്പെട്ടുകൊണ്ട് കേന്ദ്ര മന്ത്രിക്ക് എ എം ആരിഫ് എംപി നിവേദനം നല്‍കി

എഞ്ചിനീയര്‍ റോഡില്‍ തെരുവ് നായ ആക്രമണത്തില്‍ വിദ്യാര്‍ത്ഥിക്ക് പരിക്കേറ്റു. ആനക്കര ഭാഗത്തേക്ക് പോകുന്ന വിദ്യാര്‍ത്ഥികളുടെ ബൈക്കിന് നേരെ നായ്ക്കള്‍ കുരച്ച് ചാടുകയായിരുന്നു. ബൈക്കില്‍ നിന്നും വീണ ബൈക്ക് യാത്രികരെ നായ കടിച്ചുപരിക്കേല്‍പ്പിച്ചു. ആനക്കര ചേക്കോട് സ്വദേശി രാവുണ്ണികുട്ടി, കുമരനെല്ലൂര്‍ സ്വദേശി രജനി എന്നിവര്‍ക്കും നായയുടെ ആക്രമണത്തില്‍ പരിക്കുണ്ട്. സാരമായി പരിക്ക് പറ്റിയ ഇരുവരെയും ചാലിശ്ശേരിയിലെ സ്വകാര്യ ആശുപത്രിയില്‍ നിന്നും പ്രഥമ ശുശ്രൂഷക്ക് ശേഷം തൃശൂര്‍ ഹോസ്പിറ്റലിലേക്ക് മാറ്റി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News