തൃശൂരിൽ തെരുവുനായ ആക്രമണം; വിദ്യാർത്ഥിയുടെ പല്ലുകൾ പോയി, മുഖത്തും പരുക്ക്

തൃശൂരിൽ തെരുവുനായ ആക്രമണത്തെ തുടർന്ന് വിദ്യാർത്ഥിക്ക് ​ഗുരുതരമായി പരുക്കേറ്റു. ചിയ്യാരത്തെ ജെറി യാസിന്റെ മകൻ എൻ ഫിനോയ്ക്കാണ്(16) പരുക്കേറ്റത്. ട്യൂഷൻ കഴിഞ്ഞ് വരുന്നതിനിടെയാണ് കുട്ടിയെ തെരുവുനായ്ക്കൾ ആക്രമിക്കുന്നത്.

Also Read: കണ്ണൂരില്‍ തെരുവ് നായ്ക്കളുടെ അക്രമം, കുരുന്ന് രക്ഷപെട്ടത് തലനാരിഴക്ക്

നായ്ക്കളുടെ ആക്രമണത്തിൽ നിന്ന് രക്ഷപ്പെടാൻ ശ്രമിക്കുന്നതിടെ ഫിനോയുടെ സൈക്കിൾ വൈദ്യുതിപോസ്റ്റിൽ ഇടിക്കുകയായിരുന്നു. വീഴ്ചയിൽ കുട്ടിയുടെ മൂന്ന് പല്ലുകൾ പോവുകയും മുഖത്ത് മുറിവേൽക്കുകയും ചെയ്തു.വിദ്യാർത്ഥിയെ തൃശൂരിലെ സ്വകാര്യ ആശുപത്രിയിൽ ശസ്ത്രക്രിയക്ക് വിധേയനാക്കി തുടർ ചികിത്സ നൽകി വരികയാണ്.

Also Read: ബൈക്കിന്റെ പൂജ നടത്തുന്നതിനായി ഗംഗാനദിയിലേക്ക് പോയ 14കാരനെ മുതല കടിച്ചുകൊന്നു; മുതലയെ അടിച്ചുകൊന്ന് ബന്ധുക്കള്‍; വീഡിയോ

അതേസമയം കണ്ണൂരില്‍ തെരുവ് നായ്ക്കളുടെ അക്രമത്തില്‍ നിന്നും കുരുന്ന് തലനാരിഴക്ക് രക്ഷപെട്ടു . മട്ടന്നൂര്‍ നീര്‍വേലിയിലായിരുന്നു സംഭവം.മുറ്റത്ത് കളിക്കുകയായിരുന്ന കുഞ്ഞിന് നേരെ തെരുവുനായ്ക്കള്‍ പാഞ്ഞടുക്കുകയായിരുന്നു. ശബ്ദം കേട്ട് ഓടിയെത്തിയ അയല്‍വാസിയാണ് കുഞ്ഞിനെ രക്ഷിച്ചത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News