മുറ്റത്ത് നിൽക്കുകയായിരുന്ന വീട്ടമ്മയെ തെരുവു നായ കടിച്ചു; നായയ്ക്ക് പേ വിഷബാധയെന്ന് സംശയം

മുറ്റത്ത് നിൽക്കുകയായിരുന്ന വീട്ടമ്മയെ തെരുവു നായ കടിച്ചു. തൃശൂർ ഒല്ലൂർ ആണ് സംഭവം . ഇളംതുരുത്തി പയ്യപ്പിള്ളി ജോസിന്റെ ഭാര്യ ഉഷ (52)യ്ക്കാണ് നായയുടെ കടിയേറ്റത്.

നായയുടെ ആക്രമണത്തിൽ  വീട്ടമ്മയ്ക്ക് ​ഗുരുതരമായി പരുക്കേറ്റു. ഇവരെ മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. നായയ്ക്ക് പേ വിഷബാധയുള്ളതായി സംശയിക്കുന്നു.

ഇന്നലെ രാവിലെ 10.30നാണ് സംഭവം. ഉഷ വീട്ടുമുറ്റത്ത് നിൽക്കുമ്പോൾ ഓടിയെത്തിയ നായ അവരുടെ കഴുത്തിലും കൈവിരലുകളിലും കാലിലുമാണ് കടിച്ചത്. മുറിവുകൾ ആഴത്തിലുള്ളതാണ്.

ഓടിയെത്തിയ നാട്ടുകാരെയും നായ ആക്രമിക്കാൻ ശ്രമിച്ചു. നാട്ടുകാർ ഒഴിഞ്ഞുമാറി നായയെ ഓടിച്ചു. പിന്നാലെ ഉഷയെ ആശുപത്രിയിലേക്ക് കൊണ്ടു പോയി. നായയെ ഇതുവരെ കണ്ടെത്തിയിട്ടില്ല.

also read; തൃശ്ശൂര്‍ മെഡിക്കല്‍ കോളേജില്‍ റിമാന്‍റ് പ്രതിയുടെ അക്രമം

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News