മൂവാറ്റുപുഴയില്‍ എട്ടുപേരെ കടിച്ചുകീറിയ നായ ചത്തു. അക്രമത്തിന് ശേഷം നഗരസഭാ കോമ്പൗണ്ടില്‍ ഇരുമ്പുകൂട്ടില്‍ പൂട്ടിയിട്ടിരുന്ന നായയാണ് മരണമടഞ്ഞത്. നായക്ക് പേവിഷ ബാധയുണ്ടായിരുന്നോ എന്ന സംശയം ഉയര്‍ന്നതിനിടെയാണ് നായ ചത്തത്. നായയുടെ പോസ്റ്റുമോര്‍ട്ടം നടപടികള്‍ പൂര്‍ത്തിയാക്കിയ ശേഷമേ ഇത് സംബന്ധിച്ച വ്യക്തത വരൂ.
ഞാറാഴ്ച ഉച്ചയോടെയാണ് മൂവാറ്റുപുഴ നഗരസഭാ കോമ്പൗണ്ടില്‍ ഇരുമ്പുകൂട്ടില്‍ പൂട്ടിയിട്ടിരുന്ന അപകടകാരിയായ നായ ചത്തത്. നായക്ക് പേ വിഷബാധ ഉണ്ടൊ എന്ന് അറിയാന്‍ തൃശ്ശൂരിലെ വെറ്റിനറി മെഡിക്കല്‍ കോളേജിലെ പരിശോധന റിപ്പോര്‍ട്ട് പുറത്ത് വരേണ്ടതുണ്ട്. വ്യാഴാഴ്ച രാവിലെ 9 മണിയോടെയാണ് നാടിനെ നടുക്കിയ നായയുടെ ആക്രമണമുണ്ടായത്.
Also Read : ഇടുക്കി നെടുങ്കണ്ടത്ത് എടിഎം കുത്തി തുറന്ന് മോഷണത്തിന് ശ്രമിച്ചു; പ്രതി പിടിയില്‍
ആടിനേയും പശുവിനേയും ഈ നായ ആക്രമിച്ചിരുന്നു. നായയുടെ ആക്രമണത്തിനിരയായവര്‍ക്ക് മൂവാറ്റുപുഴ ജനറല്‍ ആശുപത്രിയില്‍ ചികിത്സ നല്‍കിയിരുന്നു. കോട്ടയത്ത് നിന്നെത്തിയെ ഡി ജയകുമാറിന്റെ നേതൃത്വത്തില്‍ നായയെ പിടികൂടി ഇരുമ്പ് കൂട്ടില്‍ അടച്ചതിന് ശേഷം പത്ത് ദിവസത്തേയ്ക്ക് നിരീക്ഷണത്തിലാക്കിയതായിരുന്നു. ഇതിനിടെയാണ് നായ ചത്തത്
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here