കണ്ണൂരിലെ നിഹാലിന്റെ മരണം; തെരുവുനായ പ്രശ്നം സുപ്രീംകോടതിയിൽ

തെരുവുനായ പ്രശ്നം സുപ്രീംകോടതിയിൽ. കണ്ണൂര്‍ മുഴപ്പിലങ്ങാട് തെരുവ് നായകളുടെ ആക്രമണത്തില്‍ പതിനൊന്ന് വയസുകാരന്‍ നിഹാല്‍ നൗഷാദ് മരണപ്പെട്ട സംഭവത്തിന്റെ പശ്ചാത്തലത്തിലാണ് ഹർജി വീണ്ടും പരാമർശിച്ചത്. അവധിക്കാലബെഞ്ചിലാണ് പരാമർശം. നാളെ ഹർജി പരാമർശിക്കാനുള്ള ലിസ്റ്റിൽ ഉൾപ്പെടുത്തി വീണ്ടും പരാമർശിക്കാൻ നിർദ്ദേശം. സുപ്രീം കോടതി നിയോഗിച്ച സിരിജഗൻ കമ്മിറ്റിയിൽ നിന്ന് റിപ്പോർട്ട് തേടണമെന്ന് ഹർജിക്കാർ ആവശ്യപ്പെട്ടു. അഭിഭാഷകൻ വി.കെ.ബിജുവാണ് ഹർജി വീണ്ടും പരാമർശിച്ചത്.

Also Read: ഇടതുകാലിലെ തുടയിലെ മാസം മുഴുവനായും കടിച്ചെടുത്തു; ആഴത്തിലുള്ള മുറിവുകൾ; നിഹാലിന്റെ പോസ്റ്റ്മോർട്ടം റിപ്പോർട്ട് പുറത്ത്

അതേസമയം, പതിനൊന്നുകാരനെ തെരുവുനായ കടിച്ചുകൊന്ന മുഴപ്പിലങ്ങാട് കേട്ടിനകം മേഖലയിൽ ഭീതിയോടെയാണ് നാട്ടുകാർ കഴിയുന്നത്. നായ കടിക്കാൻ വന്നാൽ പ്രതിരോധിക്കാനായി വടികളുമായാണ് ആളുകൾ പുറത്തിറങ്ങുന്നത്. കുട്ടിയുടെ മരണവിവരം പുറത്ത് വന്നതിന് പിന്നാലെ വലിയ പ്രതിഷേധമാണ് സ്ഥലത്താകെ ഉയരുന്നത്. പ്രതിഷേധം ശക്തമായതോടെ ജില്ലാ പഞ്ചായത്ത് നായ്ക്കളെ പിടികൂടാനാരംഭിച്ചു.

Also Read: കുട്ടിയെ തെരുവുനായ കടിച്ചുകൊന്ന സംഭവം; കേന്ദ്രം കണ്ണുതുറക്കണമെന്ന് പി.കെ ശ്രീമതി ടീച്ചര്‍

ഓട്ടിസം ബാധിച്ച നിഹാലിനെ ഞായറാഴ്ച വൈകിട്ട് അഞ്ചു മണിയോടെയാണ് വീട്ടില്‍ നിന്നും കാണാതായത്. കുട്ടിക്ക് സംസാര ശേഷി ഉണ്ടായിരുന്നില്ല. നാട്ടുകാരും പൊലീസും ചേര്‍ന്ന് നടത്തിയ തിരച്ചിലില്‍ അരക്കിലോമീറ്റര്‍ അകലെയുള്ള ആളൊഴിഞ്ഞ പുരയിടത്തില്‍ നിന്നും എട്ടരയോടെ ചലനമറ്റ നിലയില്‍ കുട്ടിയെ കണ്ടെത്തി. അരക്ക് താഴെ മാംസം മുഴുവന്‍ നായ്ക്കള്‍ കടിച്ചെടുത്ത നിലയിലായിരുന്നു കുട്ടിയെ കണ്ടെത്തിയത്. ഉടന്‍ തന്നെ തലശ്ശേരി ജനറല്‍ ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സ്ഥിരീകരിച്ചു. രക്തം വാർന്നാണ് മരണമെന്നാണ് പ്രഥമിക നിഗമനം. സംസാര ശേഷിയില്ലാത്തതിനാൽ നായ ആക്രമിച്ചപ്പോൾ കുട്ടിക്ക് നിലവിളിക്കാനും കഴിഞ്ഞില്ല. തലശ്ശേരി ജനറല്‍ ആശുപത്രിയിൽ മൃതദേഹം പോസ്റ്റ് മോര്‍ട്ടം നടപടികൾ പൂർത്തിയാക്കി വീട്ടുകാർക്ക് വിട്ടുകൊടുത്തിട്ടുണ്ട്.

Also read:‘കണ്ടുനില്‍ക്കാന്‍ കഴിയാത്ത അവസ്ഥ; അരയ്ക്ക് താഴേയ്ക്ക് കടിച്ചുപറിച്ചിരുന്നു’; നിഹാലിന്റെ മരണത്തില്‍ വിങ്ങലോടെ നാട്ടുകാര്‍

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News