അപകടകാരികളായ തെരുവുനായകളെ ദയാവധം ചെയ്യാൻ അനുവദിക്കണം; കണ്ണൂർ ജില്ലാ പഞ്ചായത്ത്  സുപ്രീംകോടതിയിൽ

മനുഷ്യനെ ആക്രമിക്കുന്ന തെരുവ് നായകളെ ദയാ വധം ചെയ്യാൻ അനുവദിക്കണമെന്നാവശ്യപ്പെട്ട് കണ്ണൂർ ജില്ലാ പഞ്ചായത്ത്  സുപ്രീം കോടതിയിൽ. കണ്ണൂർ ജില്ലയിൽ തെരുവ് നായകളുടെ അക്രമം വർദ്ധിക്കുകയാണെന്ന് സുപ്രീം കോടതിയിൽ സമർപ്പിച്ച ഹർജിയിൽ ജില്ലാ പഞ്ചായത്ത് അധ്യക്ഷ പി.പി. ദിവ്യ ചൂണ്ടിക്കാട്ടി.

Also Read: സ്‌കൂള്‍ വിട്ട് റോഡിലേക്കിറങ്ങിയ വിദ്യാര്‍ഥികള്‍ക്ക് നേരേ തെരുവ് നായ ആക്രമണം

കുട്ടികൾക്ക് നേരെ വരെ തെരുവ് നായകളുടെ അക്രമം കൂടി വരുന്ന പശ്ചാത്തലത്തിലാണ്. ഈ സാഹചര്യത്തിലാണ്‌ ദയാ വധം ചെയ്യാൻ അനുവദിക്കണമെന്ന്‌ ആവശ്യപ്പെട്ട് ജില്ലാ പഞ്ചായത്ത് ഹർജി ഫയൽ ചെയ്തത്.

അതേ സമയം, അപകടകാരികളായ തെരുവ് നായകളെ ഇല്ലായ്മ ചെയ്യാൻ തടസം കേന്ദ്ര നിയമങ്ങളാണ്. ഈ സാഹചര്യം കൂടി കണക്കിലെടുത്താണ് കണ്ണൂർ ജില്ലാ പഞ്ചായത്തിൻ്റെ ഹർജി. തെരുവ് നായ കേസിൽ നേരത്തെ കണ്ണൂർ ജില്ലാ പഞ്ചായത്ത് സുപ്രീം കോടതിയിൽ കക്ഷി ചേർന്നിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News