ഇമർതി ഫുഡ് ഉണ്ടാക്കുന്ന വീഡിയോ വൈറൽ; വൃത്തികുറവിനെതിരെ വിമർശനം

സ്ട്രീറ്റ് ഫുഡ്ഡുകൾക്ക് പേരുകേട്ട രാജ്യമാണ് ഇന്ത്യ. പല ന​ഗരങ്ങളും പലതരം ഭക്ഷണസാധനങ്ങളുടെ പേരിൽ പ്രശസ്തമാണ്. വൃത്തിയില്ലായ്മയുടെ പേരിൽ നിരവധി സ്ട്രീറ്റ് ഫുഡ് വിഡിയോകൾ പ്രചരിക്കാറുണ്ട്. ഇപ്പോഴിതാ അതുപോലെ ഒരു വീഡിയോ ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാവുകയാണ്. നേരത്തെ ഉള്ള വീഡിയോയാണ് ഇതെങ്കിലും ഇപ്പോഴും ആളുകൾ ഷെയർ ചെയ്യുകയാണ്.

ALSO READ: തൃശൂരിൽ വ്യാപാര സ്ഥാപനത്തിൽ പട്ടാപ്പകൽ ലക്ഷങ്ങളുടെ മോഷണം; പ്രതികൾ പിടിയിൽ

ഇമർതി ഓഫ് പാറ്റ്ന എന്നും കാപ്ഷനിൽ പറഞ്ഞിട്ടുണ്ട്. അതിൽ തെരുവോരത്ത് നിന്നും ഇമർതി ഉണ്ടാക്കുന്നതാണ്. അടുപ്പ് തയ്യാറാക്കുന്നതും എണ്ണ ഒഴിക്കുന്നതുമടക്കം അവസാനം ഇമർതി തയ്യാറായി കഴിക്കുന്നതും വീഡിയോയിൽ ഉണ്ട്. എന്നാൽ, മാവ് തയ്യാറാക്കുന്ന സമയത്ത് പാചകക്കാരൻ ​ഗ്ലൗസ് ധരിച്ചിട്ടില്ല.

വൃത്തിയില്ലാതെയാണ് ഈ പാചകം ചെയ്യുന്നത് എന്നായിരുന്നു വിഡിയോയിൽ വരുന്ന കൂടുതൽ കമന്റുകൾ. ഇത്തരം ഭക്ഷണം കഴിക്കുന്നത് ആരോ​ഗ്യത്തിന് ഹാനികരമല്ലേ എന്ന് ചോദിച്ചവരും ഉണ്ട്. എന്നാൽ, മറ്റ് ചിലർ വൃത്തിയില്ലെങ്കിലും കുഴപ്പമില്ല രുചി നല്ലതായിരിക്കും എന്നും കമന്റെ ചെയ്യുന്നുണ്ട്.

ALSO READ: 3.8 കോടി രൂപയുടെ സമ്പാദ്യം പഴക്കച്ചവടക്കാരന് നൽകി അയൽക്കാരൻ

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News