സ്ട്രെസ്ഡ് ഔട്ടാണോ: ഒരു ദിവസത്തെ ചിൽ ഔട്ടിന് പോവാം പൊന്മുടിയിലേക്ക്

തിരുവനന്തപുരത്തെ സഞ്ചാരികളുടെ സ്വർഗ്ഗം ഏതെന്നു ചോദിച്ചാൽ അതിനൊരൊറ്റ ഉത്തരമേയുള്ളൂ.. അതാണ് പൊന്മുടി.എപ്പോള്‌ കയറിച്ചെന്നാലും കോടമഞ്ഞും തണുപ്പും നിറഞ്ഞുനിൽക്കുന്ന ഇടം. എത്ര വലിയ ചൂടിലും ഇവിടേക്കൊന്ന് കയറിച്ചെന്നാൽ ആശ്വാസമാണ്. വെറുമൊരു ആശ്വാസമല്ല, ഒരു കുഞ്ഞ് ഊട്ടി യാത്ര നടത്തിയ ഫീൽ ആണ് പൊന്മുടി നല്കുന്നത്. നമ്മുടെ ജോലിത്തിരക്കിൽ നിന്നെല്ലാം മാറി വളരെ റിലാക്‌സ് ആയി എല്ലാം മറന്നുകൊണ്ട് യാത്രചെയ്യാൻ ആഗ്രഹിക്കുന്നവരാണ് നിങ്ങളെങ്കിൽ നേരെ വണ്ടി എടുത്ത് വിട്ടോളു പൊന്മുടിയിലേക്ക്.

ഇവിടേക്കുള്ള യാത്രയുടെ പ്രത്യേകത എന്നത് വരുന്ന വഴി മുതൽ നിങ്ങളെ വേറൊരു ലോകത്ത് എത്തിക്കും എന്നതാണ്. എന്നാൽ പൊന്മുടിയിലേക്ക് പോകുമ്പോൾ ഓർത്തിരിക്കേണ്ട കാര്യം ഒരിക്കലും പൊന്മുടി മാത്രം കാണുവാനായി പോകരുത് എന്നതാണ്. വഴിയിലും ചുറ്റിലുമായി ഇഷ്ടംപോലെ സ്ഥലങ്ങളാണ് കാണുവാനുള്ളത്.

തിരുവനന്തപുരത്തു നിന്നും 58 കിലോമീറ്റർ അകലെ സ്ഥിതി ചെയ്യുന്ന പൊന്മുടി ഈ നഗരത്തിൽ നിങ്ങൾക്ക് ഏറ്റവും മനോഹരമായതും സന്തോഷം തരുന്നതുമായ സ്ഥലമാണ്. മഞ്ഞു നിറഞ്ഞു നിൽക്കുന്ന വഴികളും വളഞ്ഞുപുളഞ്ഞ പാതകളും പച്ചപ്പിന്റെ വേറൊരു ലോകവുമാണ് പൊന്മുടി തുറന്നു തരുന്നത്. മലിനമാകാത്ത കാഴ്ചകളാണ് ഈ സ്ഥലത്തിന്റെ പ്രത്യേകത. ഒന്നു കയറിച്ചെന്നാൽ തിരിച്ചിറങ്ങുവാൻ കഴിയാത്ത വിധത്തിൽ ഈ സ്ഥലം നമ്മുടെ ഉള്ളിലും കയറിക്കൂടുമെന്നുറപ്പ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News