സഹകരണ മേഖലയില്‍ അഴിമതി നടത്തുന്നവര്‍ക്കെതിരെ കര്‍ശന നടപടിയെടുക്കും: മുഖ്യമന്ത്രി

സഹകരണ മേഖലയില്‍ അഴിമതി നടത്തുന്നവരോട് ഒരു രീതിയിലുമുള്ള വിട്ടുവീഴ്ച്ചയും ചെയ്യില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. വ്യക്തിപരമായി അഴിമതി നടത്താന്‍ സാധ്യത കുറവുള്ള മേഖലയാണ് സഹകരണ മേഖല. പക്ഷേ ചിലര്‍ ഈ പറഞ്ഞ ദുഷിച്ച പ്രവണതയില്‍ ഇരയാവുകയാണ് ഇത്തരക്കാരോട് ഒരുതരത്തിലുള്ള വിട്ടുവീഴ്ചയുമില്ലെന്ന് മുഖ്യമന്ത്രി. ഒന്‍പതാം സഹകരണ കോണ്‍ഗ്രസ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഏതെങ്കിലും സ്ഥാപനത്തിന് ദുഷിപ്പുണ്ടായാല്‍ ആ സ്ഥാപനത്തെ മാത്രമല്ല ബാധിക്കുക. കേരളത്തിന്റെ സഹകരണം മേഖലയെ ആകെയാണ് ഇത് ബാധിക്കുക. സഹകരണ മേഖലയുടെ വിശ്വാസ്യതക്ക് കോട്ടം തട്ടിക്കൂടാ. ആ നിലപാടില്‍ ഉറച്ചുനില്‍ക്കണം. അതിന്റെ നടപടികള്‍ അതത് ഘട്ടത്തില്‍ സ്വീകരിച്ചു പോകുന്നുണ്ട്. പലതരത്തില്‍ അഴിമതി കാണിക്കുന്നവരെ സമൂഹത്തില്‍ കാണാന്‍ കഴിയും. സമൂഹത്തിലെ പലര്‍ക്കും വല്ലാത്ത ഒരു ആര്‍ത്തിയാണ്. ഉള്ള വരുമാനം പോരാ കൂടുതല്‍ വരുമാനം വേണം എന്ന് ചിന്തിക്കുന്നവരാണ് ഇത്തരത്തില്‍ അഴിമതിയുടെ ഭാഗമായി മാറുന്നത്. മനുഷ്യന്റെ ആര്‍ത്തിയാണ് അഴിമതിയിലേക്ക് എത്തിക്കുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.

Also Read: സഹകരണ മേഖലയില്‍ നിലനില്‍ക്കുന്നത് രാഷ്ട്രീയത്തിന് അതീതമായ യോജിപ്പ്: മുഖ്യമന്ത്രി

വ്യക്തിപരമായി അഴിമതി നടത്താന്‍ സാധ്യത കുറവുള്ള മേഖലയാണ് സഹകരണ മേഖല. പക്ഷേ ചിലര്‍ ഈ പറഞ്ഞ ദുഷിച്ച പ്രവണതയില്‍ ഇരയാവുകയാണ്. ഇത്തരക്കാരോട് ഒരുതരത്തിലുള്ള വിട്ടുവീഴ്ചയുമില്ല. കര്‍ക്കശമായ നിലപാടാണ് സര്‍ക്കാര്‍ സ്വീകരിക്കുന്നത്. അഴിമതി ഏതെങ്കിലും ഭാഗത്തുനിന്ന് ഉണ്ടായാല്‍ അവര്‍ക്ക് ഒരു തരത്തിലുള്ള പരിരക്ഷയും സര്‍ക്കാരിന്റെ ഭാഗത്തുനിന്ന് ഉണ്ടാകില്ലെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News