പൊതുവിദ്യാഭ്യാസ വകുപ്പിലെ ഫയലുകൾ വൈകിപ്പിച്ചാൽ കർശന നടപടി: മന്ത്രി വി.ശിവൻകുട്ടി

പൊതുവിദ്യാഭ്യാസ വകുപ്പിന് കീഴിലെ ഫയലുകൾ വൈകിപ്പിച്ചാൽ കർശന നടപടി സ്വീകരിക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി വി.ശിവൻകുട്ടി പറഞ്ഞു. സമഗ്ര ശിക്ഷ കേരളം പദ്ധതിയിൽ പ്രവർത്തിക്കുന്ന സംസ്ഥാന -ജില്ലാ – ബിആർസി തലത്തിലെ ഉദ്യോഗസ്ഥരുടെയും പൊതുവിദ്യാഭ്യാസ വകുപ്പിലെ ഡിഡിമാരുടെയും മറ്റ് ഉയർന്ന ഉദ്യോഗസ്ഥരുടെയും സംയുക്ത യോഗത്തിലാണ് മന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്.

ഫയൽ പ്രവർത്തനങ്ങൾ ത്വരിതഗതിയിലാക്കണമെന്ന് നിരന്തരം ആവശ്യപ്പെട്ടുകൊണ്ടിരിക്കുമ്പോഴും ചില ഉദ്യോഗസ്ഥർ സർക്കാരിന്‍റെ നിർദ്ദേശങ്ങളോട് മുഖം തിരിച്ചു നിൽക്കുന്ന സമീപനമാണ് ഇപ്പോഴും സ്വീകരിച്ചു വരുന്നതെന്ന് മന്ത്രി സൂചിപ്പിച്ചു. ഈ നില തുടരാൻ അനുവദിക്കില്ലെന്നും സമയബന്ധിതമായി പദ്ധതി പ്രവർത്തനങ്ങൾ പൂർത്തിയാക്കുന്നതിന് ചുമതലപ്പെട്ടവർ ശ്രദ്ധ ചെലുത്തണമെന്നും മന്ത്രി പറഞ്ഞു.

ALSO READ: എസ്എസ്എൽസിയിൽ ഉപരിപഠന യോ​ഗ്യത നേടിയ മുഴുവൻ പേർക്കും പഠനാവസരം ഒരുക്കും: മുഖ്യമന്ത്രി

പൊതുവിദ്യാഭ്യാസ വകുപ്പിന് കീഴിലെ വിവിധ ഏജൻസികളുടെ ഏകോപനം ഉറപ്പു വരുത്തേണ്ടതുണ്ടെന്നും പദ്ധതികളുടെ ആസൂത്രണം മുതൽ നടപ്പിലാക്കുന്നത് വരെയുള്ള ഘട്ടങ്ങളിലെ കൂട്ടായ്മ ഇനിയും വർദ്ധിപ്പിക്കേണ്ടതുണ്ടെന്നും മന്ത്രി നിർദേശിച്ചു.പൊതു വിദ്യാലയങ്ങളിലെ എല്ലാ വിഭാഗം കുട്ടികളെയും മുന്നിൽ കണ്ടാകണം ഏതൊരു പദ്ധതിയും ആസൂത്രണം ചെയ്തു നടപ്പാക്കേണ്ടത്. വിവിധ തലങ്ങളിൽ നിർവഹണ ചുമതല വഹിക്കുന്ന വിദ്യാഭ്യാസ പ്രവർത്തകർ പദ്ധതികൾ സൂക്ഷ്മമായി പഠിച്ച് വിശകലനം ചെയ്തു വേണം താഴെ തട്ടുവരെ നടപ്പാക്കേണ്ടതെന്നും മന്ത്രി സൂചിപ്പിച്ചു.

സമഗ്ര ശിക്ഷ കേരളയുടെയും സ്റ്റാർസ് പദ്ധതിയുടെയും നിർവഹണ പുരോഗതി മാസത്തിലൊരിക്കൽ സംസ്ഥാന തലത്തിലും മൂന്നുമാസത്തിലൊരിക്കൽ ജില്ലാതലത്തിലും വിലയിരുത്തണമെന്നും മന്ത്രി നിർദ്ദേശിച്ചു. പൊതുവിദ്യാലയങ്ങളിൽ പഠന സമയത്ത് സ്വകാര്യപരിപാടികൾ വകുപ്പിന്‍റെ അനുമതിയില്ലാതെ സംഘടിപ്പിക്കാനോ വിദ്യാലയത്തിന് അകത്തോ പുറത്തോ കുട്ടികളെ പങ്കെടുപ്പിക്കാനോ അനുവദിക്കില്ലന്നും ഉത്തരവാദിത്വപ്പെട്ടവർ ശ്രദ്ധിക്കണമെന്നും മന്ത്രി പറഞ്ഞു.

ALSO READ: ചോക്ലേറ്റും കളിപ്പാട്ടങ്ങളും ആവശ്യപ്പെട്ടു; മകളുടെ തല അടിച്ചുതകര്‍ത്ത് അച്ഛന്‍, ക്രൂരകൊലപാതകം

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
bhima-jewel
sbi-celebration

Latest News