കടുത്ത നിയന്ത്രണങ്ങൾക്കിടയിൽ ദില്ലിയിൽ പുതുവത്സരപ്പിറവി

കടുത്ത നിയന്ത്രങ്ങളിൽ രാജ്യ തലസ്ഥാനത്തെ പുതുവത്സര ആഘോഷം. കൊണാട് പ്ലേസ് ഉൾപ്പെടെ ആഘോഷങ്ങൾ നടക്കുന്ന എല്ലാ സ്ഥലങ്ങളിലും കടുത്ത നിയന്ത്രണമാണ് പൊലീസ് ഏർപ്പെയതിയത്. കഴിഞ്ഞ വർഷങ്ങളിൽ നിന്നും വിഭിന്നമായി പുതുവത്സരം ആഘോഷിക്കാൻ എത്തിയവരെ രാജ്യതലസ്ഥാനം നിരാശപ്പെടുത്തി.

Also Read: ശ്രദ്ധിക്കാം! പുതുവര്‍ഷത്തിലെ മാറ്റങ്ങൾ

രാജ്യതലസ്ഥാനം ഇത്തവണ പുതുവത്സരം ആഘോഷിച്ചത് വലിയ നിയന്ത്രണങ്ങളുടെ നടുവിൽ. ദില്ലിയിൽ ഏറ്റവും വലിയ ആഘോഷം നടക്കുന്ന കൊണാട് പ്ലേസിൽ സിപിയിൽ രാത്രി 8.30ഓടെ ആളുകളെ ഒഴിപ്പിക്കാൻ തുടങ്ങി. സി പിയിലെ ആഘോഷങ്ങളിൽ പങ്കെടുക്കാൻ വന്നവർക്ക് ഇത്തവണത്തെ പുതുവത്സരം നിരാശജനകം ആയിരുന്നു.

Also Read: ഇനി മണിക്കൂറുകൾ മാത്രം; ലോകം പുതുവർഷപ്പിറവിയിലേക്ക്

മറ്റു സംസ്ഥാനങ്ങളിൽ നിന്നടക്കം കൊണാട് പ്ലേസിൽ പുതുവത്സരം ആഘോഷിക്കാൻ എത്തിയവരും നിരാശരായി മടങ്ങി. പാർലമെന്റിലെ പുകയാക്രമണം, ഇസ്രായേൽ എംബസിക്ക് മുന്നിക്കുണ്ടായ ആക്രണമണം എന്നിവയുടെ പശ്ചാത്തത്തിൽ ആണ് നിയന്ത്രണം ഏർപ്പെടുത്തിയത് എന്നാണ് പൊലീസ് വൃതങ്ങൾ പറയുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News